കൊച്ചി : തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള കിഴക്കമ്പലം ട്വന്റി-20യുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മരുമകന്‍ ഡോ. ജോസ് ജോസഫ് ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കളമശേരി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ.ജോസ് ജോസഫ് കോതമംഗലം മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കുന്നത്തുനാട് – ഡോ സുജിത്ത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ – ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ – സി എന്‍ പ്രകാശ്, വൈപ്പിന്‍ – ജോബ് ചക്കാലക്കല്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.