വീടുകളില്‍ ലോക്കാവാം ; ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ‘തളിര്‍ 20-20’ വീട്ടിലിരുന്നൊരു മത്സരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് അവധിസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് തളിര്‍ 20-20 വീട്ടിലിരുന്നൊരു മത്സരം സംഘടിപ്പിക്കുന്നു.

ചിത്രരചന, കഥ, കവിത എഴുത്ത്, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍ ശേഖരിക്കല്‍, ആസ്വാദനക്കുറിപ്പ്, കൊളാഷ് നിര്‍മാണം, ദിനപത്രം തയാറാക്കല്‍, പത്രക്കടലാസുകള്‍ കൊണ്ടുള്ള വിവിധ നിര്‍മിതികള്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. കുട്ടികള്‍ പൂര്‍ണമായും വീട്ടില്‍ തന്നെയിരുന്നായിരിക്കും മത്സരത്തില്‍ പങ്കെടുക്കുക. എഴുതി തയാറാക്കിയ കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, കഥകള്‍, കവിതകള്‍ എന്നിവ ഇ-മെയില്‍ വിലാസത്തിലൂടെ സമര്‍പ്പിക്കണം. കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തിന്‍റെ  വീഡിയോകള്‍ മാതാപിതാക്കളിലൂടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. ലഭ്യമാകുന്ന വീഡിയോകള്‍ ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ചെയ്യുന്ന വീഡിയോകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈക്ക് ലഭ്യമാകുന്നതിന് സമ്മാനം നല്‍കും. കുട്ടികളുടെ കലാസൃഷ്ടികള്‍ ഏപ്രില്‍ 18 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരം 0468 2319998, 8281954196, 9048460213 എന്നീ നമ്പരുകളില്‍ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....