ഒരുമിച്ച് കഴിഞ്ഞത് 20 ദിവസം, ഫോണിൽ സ്ത്രീധനത്തിനായി തെറിവിളി ; യുവതി ജീവനൊടുക്കിയതിൽ ഭര്‍ത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി അബ്ദുസമദിന്റെ മകന്‍ നസീലി(27)നെയാണ് അറസ്റ്റ് ചെയ്തത്. മുക്കം ഗോതമ്പ് റോഡ് ചിറയില്‍ വീട്ടില്‍ അബ്ദുല്‍ കബീറിന്റെ മകള്‍ ഹഫീഫ ജെബിന്‍(20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നസീലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും 20 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചിരുന്നത്. തുടര്‍ന്ന് ജൂലൈ 23ന് നസീല്‍ വിദേശത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ സ്ത്രീധനം സംബന്ധിച്ച് ഹഫീഫയെ ഇയാള്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് ഏഴിനാണ് ഹഫീഫ വീട്ടില്‍ തൂങ്ങിമരിച്ചത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയില്‍ നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭരതീയ ന്യായ സംഹിതയിലെ വകുപ്പ് 85 പ്രകാരമാണ് നസീലിനെതിരെ കേസെടുത്തിരിക്കുന്നത്. റൂറല്‍ ഡിവൈ എസ് പി പ്രമോദിനാണ് അന്വേഷണ ചുമതല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...

മഴ മുന്നറിയിപ്പിലെ വീഴ്ച; റെഡ് അലേർട്ട് നൽകാൻ വൈകിയതിനെച്ചൊല്ലി ചോദ്യം ഉന്നയിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന...

നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിക്ക് രണ്ടാം ഘട്ടം വരുന്നു

0
ഡൽഹി: നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ...