ഗോഹട്ടി : ആസാമില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 20 പേര് മരിച്ചു. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കേ ആസാമിലെ ബരാക് വാലി മേഖലയിലെ മൂന്നു ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ചാച്ചാര്‍ ജില്ലയില്‍ നിന്നും ഹൈലകണ്ഡി ജില്ലയില്‍ നിന്നും ഏഴു പേര് വീതവും കരിമഞ്ച് ജില്ലയില്‍ നിന്ന് ആറു പേരുമാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇതേ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.
ആസാമില്‍ മണ്ണിടിച്ചില്‍ : 20 പേര് മരിച്ചു ; നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
RECENT NEWS
Advertisment