മുംബൈ : ഐസിയുവില്‍ നിന്ന് കൊവിഡ് രോഗിയെ കാണാതായി. മുംബൈയിലെ കെഇഎം ആശുപത്രിയില്‍ മെയ് 14ന് പ്രവേശിപ്പിച്ച 67 കാരനെയാണ് കാണാതായത്. മെയ് 19 മുതലാണ് ഇയാളെ കാണാതായത്. എവിടെയാണെന്നോ എങ്ങോട്ട് പോയെന്നോ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആളെ കാണാതായി അഞ്ചാം ദിവസം മുംബൈ പോലീസ് കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തിരുന്നു. അതേസമയം ഒരാള്‍ പോലുമറിയാതെ എങ്ങനെയാണ് ആശുപത്രി ഐസിയുവില്‍ നിന്ന് രോഗിയെ കാണാതാകുന്നതെന്നാണ് ചോദ്യം ഉയരുന്നത്. വലിയ വിമര്‍ശനമാണ് ആരോഗ്യമന്ത്രാലയവും ആശുപത്രി അധികൃതരും ഏറ്റുവാങ്ങുന്നത്.
മുംബൈ കെഇഎം ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് കൊവിഡ് രോഗിയെ കാണാതായി
RECENT NEWS
Advertisment