കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ 20 സുപ്രധാന പരിഷ്കാരങ്ങൾ നിലവിൽ വന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായകമായ 20 മാറ്റങ്ങൾ നിലവിൽ വന്നു. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ആർടിഒ ഓഫീസുകളിലെ തിരക്ക് കുറയ്ക്കാനും അഴിമതി ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡ്രൈവിങ് ലൈസൻസ് കാലാവധി സംബന്ധിച്ച പുതിയ ഇളവാണ്. സാധാരണക്കാരന്റെ ജീവിതം സുഗമമാക്കാനും വ്യാപാര സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ‘ജൻ വിശ്വാസ്’ ഭേദഗതി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ഈ ബിൽ, 23 മന്ത്രാലയങ്ങൾക്ക് കീഴിലുള്ള 79 നിയമങ്ങളിലായി 784 ഭേദഗതികളാണ് നിർദ്ദേശിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1988-ലെ മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ മാറ്റങ്ങളാണ്.

1. ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞ് 30 ദിവസം കൂടി ഉപയോഗിക്കാം
മുമ്പ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ അന്നുതന്നെ അത് അസാധുവായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം, കാലാവധി കഴിഞ്ഞ് 30 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ പിഴയില്ലാതെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാനും പുതുക്കാനും സാധിക്കും.
2. ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഇനി വീട്ടിലിരുന്ന്
ലേണേഴ്സ് ലൈസൻസിനായി ആർടിഒ ഓഫീസിൽ ക്യൂ നിൽക്കേണ്ടതില്ല. ആധാർ കാർഡ് ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം. വീട്ടിലിരുന്ന് തന്നെ കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ ലേണേഴ്സ് പരീക്ഷ എഴുതാം. വിജയിച്ചാൽ ഉടൻ തന്നെ ലേണേഴ്സ് ഡൗൺലോഡ് ചെയ്ത് എടുക്കാം.
3. ആധാർ അധിഷ്ഠിത സമ്പർക്കരഹിത സേവനങ്ങൾ
മോട്ടോർ വാഹന വകുപ്പിന്റെ ഏകദേശം 18-ഓളം സേവനങ്ങൾ ഇപ്പോൾ പൂർണ്ണമായും ഓൺലൈനായി. വിലാസം മാറ്റുക, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കുക, എൻഒസി അപേക്ഷകൾ തുടങ്ങിയവയ്ക്ക് ആധാർ വെരിഫിക്കേഷൻ വഴി ആർടിഒ ഓഫീസിൽ നേരിട്ട് പോകാതെ തന്നെ അപേക്ഷിക്കാം.
4. ഡ്രൈവിങ് സ്കൂൾ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആർടിഒ ടെസ്റ്റ് ഒഴിവാക്കാം
അംഗീകൃത ഡ്രൈവിങ് ട്രെയിനിങ് സെന്ററുകളിൽ നിന്ന് മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ആർടിഒ ടെസ്റ്റ് ഇല്ലാതെ തന്നെ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. നിലവിൽ വലിയ നഗരങ്ങളിലാണ് ഈ സംവിധാനം തുടങ്ങിയിട്ടുള്ളത്.

5. ലൈസൻസ് പുതുക്കാൻ 1 വർഷം മുമ്പ് അപേക്ഷിക്കാം
ലൈസൻസ് കാലാവധി തീരുന്നതിനായി കാത്തിരിക്കേണ്ടതില്ല. കാലാവധി കഴിയുന്നതിന് ഒരു വർഷം മുമ്പ് തന്നെ പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കാം. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് പുതുക്കുന്നതെങ്കിൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടി വരും.
6. മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാം
40 വയസ്സിന് മുകളിൽ പ്രായമുള്ളവർ ലൈസൻസ് പുതുക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് ഇപ്പോൾ പരീവാഹൻ പോർട്ടലിലൂടെ ഡോക്ടർമാർക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാം. അംഗീകൃത ഡോക്ടർമാർ ഓൺലൈനായി സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
7. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റുന്നത്
ഒരു സംസ്ഥാനത്തിനുള്ളിൽ തന്നെ വാഹനം വിൽക്കുമ്പോൾ ആർസി ബുക്ക് ഉടമസ്ഥാവകാശം മാറ്റാൻ പരീവാഹൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. വിൽക്കുന്ന ആളിന്റെയും വാങ്ങുന്ന ആളിന്റെയും ആധാർ വെരിഫിക്കേഷൻ വഴി ഇത് വേഗത്തിൽ പൂർത്തിയാക്കാം.

8. വിലാസം മാറ്റുന്നത് ലളിതമാക്കി
ലൈസൻസിലെയോ ആർസിയിലെയോ വിലാസം മാറ്റാൻ ഇപ്പോൾ ആധാർ കാർഡിലെ വിലാസം മതിയാകും. ഓൺലൈൻ അപേക്ഷയിൽ ആധാർ ലിങ്ക് ചെയ്യുന്നതോടെ പുതിയ വിലാസം ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യപ്പെടും.
9. ഡിജിറ്റൽ രേഖകൾക്ക് ഒറിജിനലിന് തുല്യമായ അംഗീകാരം
പരിശോധന വേളയിൽ ലൈസൻസ്, ആർസി, ഇൻഷുറൻസ് എന്നിവയുടെ ഒറിജിനൽ കൈവശമില്ലെങ്കിലും കുഴപ്പമില്ല. കേന്ദ്ര സർക്കാരിന്റെ ഡിജി ലോക്കർ അല്ലെങ്കിൽ എം-പരിവാഹൻ ആപ്പിൽ കാണിക്കുന്ന ഡിജിറ്റൽ രേഖകൾ നിയമപരമായി സാധുവാണ്.
10. ലേണേഴ്സ് ലൈസൻസിന് പാഠ്യപദ്ധതി നിർബന്ധം
ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷാ ബോധവൽക്കരണം എന്നിവയെക്കുറിച്ച് ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഓൺലൈൻ വഴിയോ നേരിട്ടോ ക്ലാസ്സുകളിൽ പങ്കെടുക്കണമെന്നും പുതിയ നിർദ്ദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...