ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സിന് നേരെ ആക്രമണം നടത്തി ഇറാൻ

For full experience, Download our mobile application:
Get it on Google Play

ജറുസലേം : ഇസ്രായേലിലെ നെഗെവ് മേഖലയിലുള്ള സ്റ്റീൽ കോംപ്ലക്സിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇറാന്റെ സ്റ്റീൽ വ്യവസായ മേഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേലിന്റെ സൈനിക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണം നടത്തിയത്. സ്ഫോടനത്തെത്തുടർന്ന് വ്യവസായ സമുച്ചയത്തിൽ തീപിടുത്തമുണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും കെമിക്കൽ ചോർച്ചയുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാൻ ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജെറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ ഇസ്രായേൽ അടച്ചു. ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഈ നടപടിയെന്ന് ഇസ്രായേൽ അധികൃതർ വിശദീകരിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാകുന്നതോടെ മേഖലയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. തങ്ങളുടെ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്ക് കടുത്ത തിരിച്ചടി നൽകുമെന്ന നിലപാടിലാണ് ഇറാൻ.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...