റഷ്യയിലെ യുദ്ധമുഖത്ത് 20 ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു ; തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : ജോലി വാഗ്ദാനംചെയ്ത് കബളിപ്പിക്കപ്പെട്ട് റഷ്യ- ഉക്രൈന്‍ യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. 20 പേരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നതെന്നും ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ അധികൃതരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹിയിലും മോസ്‌കോയിലുമുള്ള വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലൂടെ ഇത്തരം സാഹചര്യങ്ങളില്‍ ചെന്നുപെടാതിരിക്കാൻ യുവാക്കള്‍ ജാഗ്രതപാലിക്കണമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. മികച്ച ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓണ്‍ലൈന്‍ പരസ്യംകണ്ട് റഷ്യയില്‍ എത്തിയവരാണ് ഇപ്പോള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...