മുംബൈ: വോഡഫോൺ – ഐഡിയയുടെ പടിയിറങ്ങി ജീവനക്കാർ. സെയിൽസ് ടീമിലെ 20 ശതമാനം ജീവനക്കാരാണ് കഴിഞ്ഞയാഴ്ച കമ്പനി വിട്ടുപോയത്. ഫിനാൻഷ്യൽ എക്‌സ്‌പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കമ്പനി പുതിയ ജീവനക്കാരെ തേടുകയാണ്.
ഈ ജീവനക്കാർ പുറത്തുപോയതിന്റെ കാരണം നിലവിൽ അവ്യക്തമാണ്. ശമ്പളവുമായി ബന്ധപ്പെട്ടോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാണോ ഇതിനു പിന്നിലെന്നതും വ്യക്തമല്ല. 1,000-ലധികം ജോലികൾ കമ്പനിയിൽ ലഭ്യമാണെന്ന് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കാണിക്കുന്നുണ്ടെങ്കിലും 986 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജീവനക്കാരുടെ പിരിഞ്ഞുപോക്കിനെ കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.“വോഡഫോൺ ഐഡിയയിലെ ഓർഗനൈസേഷൻ സ്റ്റാഫിംഗ് ആസൂത്രിത സ്ഥാനങ്ങളിൽ 95 ശതമാനവും ആരോഗ്യകരമായ തലത്തിലാണ്. “സ്ത്രീകൾക്കുള്ള ഏറ്റവും മികച്ച ജോലിസ്ഥലമായി കമ്പനി മാറുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അവതാർ & സെറാമൗണ്ട് ബെസ്റ്റ് കമ്പനികൾ ഫോർ വുമൺ സ്റ്റഡി 2022 പ്രകാരം ‘ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള 100 മികച്ച കമ്പനികളിൽ (BCWI)’ ഒന്നായി ഞങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ അഭിമാനകരമായ റാങ്കിംഗിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ഒരേയൊരു ടെലികോം സേവന ദാതാവ് വിഐഎൽ ആണ്”. കമ്പനിവക്താവ് പറഞ്ഞു. കമ്പനി വളരെക്കാലമായി സാമ്പത്തിക പ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുകയാണെന്നാണ് സൂചന. വിഐയ്ക്ക് ഇതുവരെ 5ജി സേവനങ്ങൾ നൽകാൻ കഴിയാത്തതിന്റെ ഒരു കാരണം ഇതാണ് എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. അതേസമയം ജിയോയും എയർടെല്ലും ഇതിനകം തന്നെ പല ഇന്ത്യൻ നഗരങ്ങളിലും 5ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































