സംസാരിക്കരുതെന്ന് ഉറ്റ സുഹൃത്ത് ആവശ്യപ്പെട്ട യുവതിയോട് സംസാരിച്ചു ; കൂട്ടുകാരനെ കഴുത്തറുത്ത് 20കാരൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി: സംസാരിക്കരുതെന്ന് ഉറ്റ സുഹൃത്ത് ആവശ്യപ്പെട്ട യുവതിയോട് സംസാരിച്ചു. പിന്നാലെ കൂട്ടുകാരനെ കഴുത്തറുത്ത് 20കാരൻ. ദില്ലി പാണ്ഡവ് നഗർ സ്വദേശിയായ ആകാശ് ശർമ എന്ന 20കാരനെയാണ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഐസ്ക്രീം കച്ചവടക്കാരനായ ഇയാൾ ബികോം ബിരുദധാരിയാണ്. വൈകാരികമായ അടുപ്പം നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു അക്രമം നടന്നതെന്നാണ് 20കാരൻ പോലീസിനോട് വിശദമാക്കിയത്. ജൂലൈ 17നാണ് സംഭവത്തിന് ആസ്പദമായ അക്രമം നടന്നത്. ഹർഷ് ഭാരതി എന്ന യുവാവിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഹ‍‍ർഷ് ഭാരതിയും ആകാശ് ശർമയും ഏറെക്കാലമായി ഉറ്റ സുഹൃത്തുക്കളാണ്.

എന്നാൽ ഹർഷ് അടുത്ത കാലത്തായി ആകാശിന്റെ വനിതാ സുഹൃത്തുമായി അടുക്കുന്നത് ആകാശ് വിലക്കിയിരുന്നു. ഇത് പരിഗണിക്കാതെ വനിതാ സുഹൃത്തുമായി ഹർഷ് സംസാരിച്ചതാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചത്. കൊലപാതക ശ്രമത്തിനും തടഞ്ഞ് വെയ്ക്കലിനുമാണ് പോലീസ് ആകാശിനെതിരെ കേസ് എടുത്തിരിക്കുന്നത്. വനിതാ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന ഹ‍‍ർഷിന്റെ സമീപത്തേക്ക് എത്തിയ ആകാശ്, ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഹർഷിന് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. ആകാശിനായി ദിവസങ്ങളോളമാണ് ദില്ലി പോലീസ് നടത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് ആകാശിനേക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....