ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി 20 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്നു. നരേന്ദ്ര മോദിയുടെ 20 വർഷം എന്ന വിഷയത്തിൽ ആണ് ക്വിസ് മത്സരം നടക്കുന്നത്. ഒക്ടോബർ ഏഴിനാണ് നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ അവസരത്തിൽ മൈഗവ് ഇന്ത്യയാണ് സേവാ സമർപ്പൺ എന്ന പേരിൽ ക്വിസ് മത്സരം നടത്തുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
തന്റെ 20 വർഷം ഓർമ്മിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തി. ഈ ദിവസമാണ് ഇരുപത് വർഷം മുമ്പ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇത്രക്കാലം ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. താൻ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകുമെന്ന് കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കൊവിഡിനെ ധീരമായി നേരിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.