തിരൂരില്‍ കാര്‍ അപകടം ; ഡ്രൈവറില്‍നിന്ന് കണ്ടെടുത്തത് 15 ലക്ഷം രൂപയുടെ മയക്കുമരുന്ന്

For full experience, Download our mobile application:
Get it on Google Play

തിരൂർ : 15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കാസർകോട് മഞ്ചേശ്വരം സ്വദേശി അൻസീന മൻസിലിൽ അൻസാർ (30) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തലക്കടത്തൂർ സലീമാ ഹോസ്പിറ്റൽ ജങ്ഷനിൽ തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർ സൈക്കിളിൽ കാറിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കാർ പരിശോധിച്ചു.

അപ്പോഴാണ് ഡ്രൈവർ അൻസാറിൽനിന്ന് നിരോധിത മയക്കുമരുന്നുകളായ ഹാഷിഷ് ഓയിൽ, എം.ഡി.എം.എ. എന്നിവ കണ്ടെടുത്തത്. തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ. പ്രവീൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ്കുട്ടി, സി.പി.ഒ. ജോൺ ബോസ്കോ, രഞ്ജിത്ത്, അനീഷ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...