മൂഴിയാര്‍ നിന്നും യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി ; ഫയര്‍ ഫോഴ്സും പോലീസും തെരച്ചില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂഴിയാര്‍ പവര്‍ ഹൌസ് കോളനിയില്‍ നിന്നും യുവതിയെ കാണാതായി. പ്രദേശത്ത് ഫയര്‍ ഫോഴ്സും മൂഴിയാര്‍ പോലീസും തെരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി കാണാതായ യുവതിക്കുവേണ്ടി ഇന്നലെയും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.

മൂഴിയാര്‍ പവര്‍ ഹൌസ് കോളനിയില്‍ ബേബിയുടെ മൂത്ത മകള്‍ മായയെ (20) ആണ് കാണാതായത്. വ്യാഴാഴ്ച  രാത്രി ഒരുമണിയോടെ വീട്ടില്‍ നിന്നും ഒറ്റയ്ക്ക് ഇറങ്ങുകയായിരുന്നു. 01:08 ന് പവര്‍ ഹൌസിന്റെ മുമ്പിലുള്ള ക്യാമറയില്‍ യുവതി ഒറ്റക്ക് നടന്നുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എങ്ങോട്ടാണ് യുവതി ഒറ്റക്ക് പോയതെന്ന കാര്യം ഇപ്പോഴും അറിവില്ല.  യുവതിയും അമ്മയും ഒരു സഹോദരിയും വല്യമ്മയും ഒന്നിച്ചാണ് വീട്ടില്‍ താമസം. ഇന്നലെ പകല്‍ മുഴുവന്‍ പോലീസ് അരിച്ചുപെറുക്കിയിട്ടും ഒരുതുമ്പും ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മൂഴിയാര്‍ ഡാമില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...