പോരാട്ടത്തിന് വയസ് 20 ; അദാലത്തില്‍ പരിഹരിച്ച് മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അരുവാപ്പുലം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട വെള്ളാള മഹാസഭാ ഉപമന്ദിരം കഴിഞ്ഞ 20 വര്‍ഷമായി കെട്ടിട നമ്പര്‍ കിട്ടാതെ കരം അടയ്ക്കാനാകാത്ത നിലയിലാണ്. അധികാരത്തിന്റെ വാതിലുകള്‍ മുട്ടിമടുത്ത് മഹാസഭാ സെക്രട്ടറി എസ്. ശശിധരന്‍ പിള്ള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മുന്നിലാണ് നീതിതേടിയെത്തിയത്. 40 വര്‍ഷമായുള്ള മന്ദിരത്തിന് കെട്ടിടം ഉണ്ടാക്കിയകാലം മുതല്‍ നമ്പറുള്ളതാണ്. വാര്‍ഡ് പുനര്‍നിര്‍ണയിച്ചപ്പോള്‍ കെട്ടിടം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേക്ക് മാറുകയും ഉടമസ്ഥാവകാശം മാറിയതായും കണ്ടെത്തി.

പഞ്ചായത്തീരാജ് ആക്ട് പ്രകാരം റോഡ് കയ്യേറിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല എന്ന കാരണവും പറഞ്ഞാണ് പഞ്ചായത്ത് സെക്രട്ടറി നമ്പര്‍ നിഷേധിച്ചത്. രേഖകള്‍ വിശദമായി പരിശോധിച്ചതില്‍നിന്നും 1994 ല്‍ കരമടച്ച രസീതില്‍ ശ്രീ മഹേശ്വരി വിലാസം ശൈവവെള്ളാളസഭ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ റോഡ്‌വികസനത്തിനായി കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടമസ്ഥര്‍ക്ക് സമ്മതവും ആണ്. ഈ സാഹചര്യത്തില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തടസം നില്‍ക്കാതെ നമ്പര്‍ ഉടനടി നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി പരാതി പരിഹരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...