ശമ്പളവും വിസയുമില്ലാതെ ഒമാനിൽ കുടുങ്ങിയത് മലയാളികളടക്കം ഇരുന്നൂറോളം ഇന്ത്യക്കാർ

For full experience, Download our mobile application:
Get it on Google Play

മസ്ക്കറ്റ് : കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്ന ഒമാനിൽ  മലയാളികളടക്കമുള്ള 200 ഓളം ഇന്ത്യൻ തൊഴിലാളികൾ ദുരിതമനുഭവിക്കുകയാണ്. ഒൻപത് മാസമായി ശമ്പളമില്ലാതെ കഴിയുന്ന ഇവർക്ക് വിസാ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഒരു അസുഖം വന്നാൽ പോലും ആശുപത്രിയിൽ പോകാനാവാത്ത അവസ്ഥയാണ്.  ഒമാൻ പൗരൻ്റെ ഉടമസ്ഥതയിലുള്ള ട്രേഡിംഗ് കമ്പനിയിലെ 50 മലയാളികളടക്കം 200 ഇന്ത്യക്കാരാണ് 9 മാസമായി ശമ്പളം കിട്ടാതെ വിഷമത്തിലായത്. 5 മുതൽ 22 വർഷം വരെ ജോലി ചെയ്ത തൊഴിലാളികൾ കൂട്ടത്തിലുണ്ട്. ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം വൻ തുകയാണ് ഇവർക്ക് കിട്ടാനുള്ളത്. ഇക്കാര്യമറിയിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

പലരുടെയും വിസാ കാലവധി കഴിഞ്ഞ് രണ്ട് വർഷത്തിലേറെയായി. വേറെ ജോലി അന്വേഷിക്കാൻ പറ്റാത്ത അവസ്ഥ. നിയമ വിരുദ്ധമായി കഴിയുന്നതിനാൽ അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ പോലും കഴിയില്ല. കൊവിഡ് പരിശോധന ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. മാസങ്ങളായി കാശ് കൊടുക്കാത്തതുകൊണ്ട് ഏതു നിമിഷവും ഭക്ഷണം നിന്നു പോയേക്കാമെന്നും ഇവർ ആശങ്കപ്പെടുന്നു. കൊവിഡ് ഭീതിയിൽ ലോകം സുരക്ഷിത അകലം പാലിച്ച് കഴിയുമ്പോൾ വൃത്തിഹീനമായ സാഹചര്യത്തിൽ ഒറ്റമുറികളിൽ തിങ്ങിക്കഴിയുകയാണിവർ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിൽ മാത്രമാണ് ഇനി ഇവ‍ർക്ക് രക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...