കൊച്ചി: ജനവാസ മേഖലയും ക്വാറികളും തമ്മിലുള്ള ദൂരപരിധി 200 മീറ്റര്‍ വേണമെന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി പറഞ്ഞത്.
പരിസ്ഥിതി വകുപ്പിന്റെ അഭിപ്രായം കേട്ടുമാത്രമാണ് ഹരിത ട്രിബ്യൂണല്‍ തീരുമാനം സ്വീകരിച്ചതെന്ന് ഹര്‍ജിയില്‍ ക്വാറി ഉടമകള്‍ ആരോപിച്ചു. ക്വാറിയും ജനവാസ മേഖലയും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി ആണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി ഹരിത ട്രിബ്യൂണല്‍ നിശ്ചയിച്ചത്.