ഒരു മൃതദേഹം കൂടി കിട്ടി : പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്ന ആറാം ദിവസമായ ഇന്ന് രാവിലെ ഒരു മൃതദേഹം കണ്ടെടുത്തോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇനി 17 പേരെയാണ് കണ്ടെത്താനുള്ളത്.

വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ രാവിലെ മുതല്‍ പുനരാരംഭിച്ചു. 57 പേരടങ്ങുന്ന രണ്ട് എന്‍ ഡി ആര്‍ എഫ് സംഘത്തിന് പുറമെ ഫയര്‍ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും ആറ് അംഗങ്ങളും 24 വളണ്ടിയര്‍മാരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകര്‍മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മൂന്ന് അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ മൂന്ന് അംഗങ്ങളും, വാര്‍ത്താ വിനിമയ വിഭാഗത്തിന്റെ ഒമ്പത് അംഗങ്ങളും സംഭവ സ്ഥലത്തുണ്ട്.

തിരച്ചില്‍ ആറ് ദിവസമായ സ്ഥിതിക്ക് ഇനിയും തുടരണമോയെന്ന കാര്യത്തിൽ അധികൃതര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 17 പേരെ കണ്ടെത്താനുള്ള സാഹചര്യത്തില്‍ തിരച്ചില്‍ നീട്ടണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...