‘200 സീറ്റ് ലക്ഷ്യം ; 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വിജയം ഉറപ്പ്’ ; എം കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തെ ഗൗരവത്തിലെടുത്ത് ഡിഎംകെ. അധികാരത്തുടർച്ചയുണ്ടാകുമെന്നും 200 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ ആണ് സ്റ്റാലിന്റെ പ്രതികരണം. മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സ്റ്റാലിൻ നിർദേശം നൽകി. മുഴുവൻ മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ അധികാരത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പകർന്നു നൽകാനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശ്രമിച്ചത്. ഡിഎംകെ മന്ത്രിസഭയിൽ ഘടകകക്ഷികൾക്ക് ഇടം നൽകുന്നില്ലെന്ന നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ വിമർശനത്തിന് പിന്നാലെ മന്ത്രിസ്ഥാനം വേണമെന്ന് തമിഴ്നാട് കോൺഗ്രസ്‌ ആവശ്യപ്പെട്ട് കത്തയച്ചു. മന്ത്രിസഭയിൽ പ്രതിനിധ്യം വേണമെന്ന് തമിഴ്നാട് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ശരവണനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചത്.

വിജയ് ഉയർത്തിയ രാഷ്ട്രീയ വിമർശനങ്ങളെയും ടിവികെ സമ്മേളനത്തിന് തടിച്ചുകൂടിയ ജനത്തെയും ഡിഎംകെ കാര്യമായി തന്നെയാണ് കാണുന്നത്. എതിരാളികൾ ഇല്ലാത്ത രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായെന്ന് ഡിഎംകെയ്ക്ക് ബോധ്യപ്പെട്ടു. വിജയ്‍യെ വിമർശിച്ച് ഡിഎംകെ നേതാക്കൾ രംഗത്തെത്തി.ടിവികെ സമ്മേളനം സിനിമാ പരിപാടിയെന്നും വിജയ് ബിജെപിയുടെ സി ടീം ആണെന്നും മന്ത്രി രഘുപതി. എഐഎഡിഎംകെയുടെ അതേ നയങ്ങളാണ് വിജയ് സമ്മളനത്തിൽ ആവർത്തിച്ചത്. അവരുടെ വോട്ടുകളാണ് വിജയ്‍യുടെ ലക്ഷ്യമെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ. തങ്ങളുടെ കൂടെ ചേരുന്നവർക്ക് ഭരണത്തിൽ കാര്യമായി പങ്ക് നൽകുമെന്ന വിജയ്‍യുടെ പ്രഖ്യാപനവും തമിഴ് രാഷ്ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ശരവണൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ബിജെപിയും സഖ്യകക്ഷികളായ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും ടിവികെയെ പ്രശംസിച്ച് രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...