2,000 കോടി ചെലവ് ; 108 അടി ഉയരം : ആദിശങ്കരാചാര്യരുടെ പ്രതിമ തയ്യാർ – അനാച്ഛാദനം 21 ന്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ഓംകാരേശ്വരിൽ അനാച്ഛാദനത്തിനൊരുങ്ങി ആദിശങ്കരാചാര്യരുടെ പ്രതിമ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സെപ്റ്റംബർ 21 ന് അനാച്ഛാദനം ചെയ്യും. രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ച് 108 അടി ഉയരത്തില്‍ നിര്‍മിച്ചതാണ് ആദിശങ്കരാചാര്യരുടെ പ്രതിമ. നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.സെപ്റ്റംബർ 18 ന് നടത്താനിരുന്ന അനാച്ഛാദന കർമ്മം കനത്ത മഴ കാരണം, സെപ്റ്റംബർ 21 ലേക്ക് പുനഃക്രമീക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

36 ഏക്കർ ഭൂമിയിൽ അദ്വൈത ലോക് എന്ന പേരിൽ മ്യൂസിയവും വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയുടേതാണു പദ്ധതി. ആദിശങ്കരാചാര്യരുടെ 12–ാം വയസ്സിലെ രൂപമാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്. ‘ഏകത്വത്തിന്റെ പ്രതിമ’ എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഏകദേശം 28 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ‘ഏകാത്മധാം’ എന്ന ശങ്കരാചാര്യരുടെ പ്രതിമ നിർമിക്കാൻ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലും പ്രതിമ വലിയ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷ പദവി നിയമനം : ബിജെപി നേതാവ് ഹർജിത് സിം​ഗ്...

0
പഞ്ചാബ് : ബിജെപി നേതാവ് ഹർജിത് സിം​ഗ് ​ഗ്രെവാളിനെ ദേശീയ ന്യൂനപക്ഷ...

മുസ്ലിം ലീഗ് മന്ത്രിമാർ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണമെന്ന് പാണക്കാട് നേതൃത്വം

0
മലപ്പുറം: മുസ്ലിം ലീഗ് മന്ത്രിമാർ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണമെന്ന് പാണക്കാട് നേതൃത്വം....

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി...

അഭിജീത് ദിപ്കെ നിരാഹാര സമരം തുടങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങൾ ; ഒരു സ്ത്രീ...

0
ഡൽഹി: സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ നിരാഹാര സമരം...