7961 കോടി രൂപയുടെ പിൻവലിച്ച 2000ത്തിന്‍റെ നോട്ടുകൾ ഇനി തിരിച്ച് വരാനുണ്ട് ; 97.46 ശതമാനവും തിരിച്ചെത്തി – ആർബിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇനി 7961 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചുവരാനുള്ളത്. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. അതേസമയം, രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. ആർബിഐയുടെ ഇഷ്യൂ ഓഫിസുകൾ വഴിയും തപാൽ മാർഗവും നോട്ടുകൾ മാറിയെടുക്കാൻ ഇപ്പോഴും സൗകര്യമുണ്ട്. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായി ഉയർന്ന മൂല്യമുള്ള നോട്ടുകൾ ആർബിഐ പ്രഖ്യാപിക്കുകയായിരുന്നു. 2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള ഓപ്ഷൻ അനുവദിച്ചികുന്നു. റിസർവ് ബാങ്കിന്‍റെ 19 ഇഷ്യൂ ഓഫീസുകളിൽ (ആർബിഐ ഇഷ്യൂ ഓഫീസുകൾ) 2,000 രൂപ നോട്ടുകൾ മാറ്റാനുള്ള ഓപ്ഷൻ ഇപ്പോഴും ലഭ്യമാണ്.

500, 1000 രൂപ നോട്ടുകളുടെ പിൻവലിച്ചതിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2016 നവംബറിലാണ് ആർബിഐ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെന്നും 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായും ആര്‍ബിഐ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെ വൈദ്യുതി തൂൺ ദേഹത്തേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂർ: വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു. കണ്ണൂർ...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

കേന്ദ്ര സർക്കാരിൻ്റെ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് (ഡെവലപ്‌മെന്റ്...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....