ലഖനൗ: 20,000 ക്വിന്റൽ നെല്ല് കാണാതായ സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. നെല്ല് സംഭരണ ഏജൻസിയായ യുപിഎസ്എസ് ജില്ലാ മാനേജരെയും ആറ് പർച്ചേസ് സെന്റർ ഭാരവാഹികളെയുമാണ് സസ്‌പെൻഡ് ചെയ്തത്.ഡിഎം നടത്തിയ ഓൺലൈൻ അവലോകനത്തിന് ശേഷമാണ് തട്ടിപ്പ് പുറത്തായത്. ഒരു പർച്ചേസ് സെന്ററിലെ നെല്ല് സ്റ്റോക്കിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 54 പർച്ചേസ് സെന്ററുകൾ പരിശോധന നടത്തുകയായിരുന്നു. അന്വേഷണത്തിൽ 16,000 ക്വിന്റൽ നെല്ല് നഷ്ടപ്പെട്ടതായി കണ്ടെത്തി.
തുടർന്ന് നാല് പർച്ചേസ് സെന്റർ ഭാരവാഹികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ലക്നൗവിൽ നിന്നുള്ള ഫുഡ് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടിനെയും തുടർന്നാണ് നടപടിയെടുത്തത്. ജില്ലയിലെ വിവിധ പർച്ചേസ് സെന്ററുകളിലെ സ്റ്റോക്ക് സംഘം പരിശോധിച്ചപ്പോൾ വൻ തട്ടിപ്പാണ് പുറത്തായത്. ആറ് പർച്ചേസ് സെന്ററുകളിലെ സ്റ്റോക്ക് വെരിഫിക്കേഷനിൽ 20,000 ക്വിന്റൽ നെല്ലാണ് കാണാതായത്. തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































