കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരുടെ വിവരം ശേഖരിക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോക്സോ കേസുകളിലും പീഡന കേസുകളിലും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിലും പ്രതികളായ പോലീസുകാരുടെ വിവരം ശേഖരിക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കുള്ളിൽ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരായ നടപടി കടുപ്പിക്കുന്നതിനാണ് വിവരം ശേഖരിക്കുന്നത്.

പോലീസിലെ കളങ്കിതര്‍ക്കെതിരെ കര്‍ശന നടപടിക്ക് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. ഐജി, ഡിഐജി, ജില്ലാ പോലീസ് മേധാവി, കമ്മിഷണര്‍ എന്നിവര്‍ക്കാണ് ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകിയത്. മംഗലപുരം സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ മുഴുവൻ പേരെയും സ്ഥലം മാറ്റി.

പോലീസ് – ഗുണ്ടാ ബന്ധം സംബന്ധിച്ച നിരവധി തെളിവുകൾ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിജിപി അനിൽകാന്ത് അടിയന്തര യോഗം വിളിച്ചിരുന്നു. സേനയിലെ മുഴുവര്‍ ഉദ്യോഗസ്ഥരുടെയും പശ്ചാത്തലം പരിശോധിക്കാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും മുന്‍കാലങ്ങളിലുള്ള റിപ്പോര്‍ട്ടുകളും പുനപരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...

പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും...

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...