കോടതി ഉത്തരവിന് പുല്ലുവില – റാന്നിയിൽ സ്വകാര്യ ബസുകളുടെ സര്‍വീസ് തോന്നിയപടി : യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായും പരാതി

For full experience, Download our mobile application:
Get it on Google Play

​റാന്നി : കോഴഞ്ചേരി – ചെറുകോൽപ്പുഴ, തിരുവല്ല – തടിയൂര്‍ റൂട്ടുകളില്‍ റാന്നിയിലേക്ക് സർവീസ് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ ബസുകളും പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നതായി വ്യാപക പരാതി. മാർത്തോമ്മാ ആശുപത്രി പടിയിൽ ബസ് ജീവനക്കാര്‍ യാത്രക്കാരെ നിർബന്ധപൂർവം ഇറക്കിവിടുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. റാന്നി സ്റ്റാൻഡിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരോട് ബസ് ജീവനക്കാരും കണ്ടക്ടർമാരും ധിക്കാരപരമായാണ് സംസാരിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ചെറുകോൽപ്പുഴ വഴി ഇടമുറിയിലേക്ക് വന്ന ബസിലെ ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

റാന്നിയിലേക്ക് വരുന്നതും പോകുന്നതുമായ മുഴുവൻ ബസുകളും പെരുമ്പുഴ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഈ ഉത്തരവ് നിലനിൽക്കെയാണ് ഒരു വിഭാഗം സ്വകാര്യ ബസുകൾ കോടതി നിർദേശം പരസ്യമായി ലംഘിക്കുന്നത്. ആശുപത്രിപ്പടിയിൽ ഇറങ്ങേണ്ടിവരുന്നതിനാൽ പെരുമ്പുഴ ബസ് സ്റ്റാന്‍റില്‍ എത്തുവാന്‍ പ്രായമായവരും രോഗികളും വിദ്യാർത്ഥികളും അടക്കമുള്ള യാത്രക്കാർ കിലോമീറ്ററുകൾ നടക്കുകയോ മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ്. കോടതി ഉത്തരവ് കാറ്റിൽപ്പറത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ബസുകൾക്കെതിരെയും മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെയും മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം ; കോണ്‍ഗ്രസിൽ അതൃപ്തി

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി...

കോട്ടയം പൂവത്തിളപ്പിലെ വീട്ടിൽ വൻ കവർച്ച

0
കോട്ടയം: കോട്ടയം പള്ളിക്കത്തോട് പൂവത്തിളപ്പിലെ വീട്ടിൽ വൻ കവർച്ച. വീട്ടുകാരാരും...

ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് സൗജന്യ വിശ്രമകേന്ദ്രം : ആദ്യഘട്ടത്തിൽ മൂന്ന് നഗരങ്ങളിൽ

0
തിരുവനന്തപുരം : നഗരങ്ങളിൽ വെയിലത്തും മഴയത്തും കഠിനാധ്വാനം ചെയ്യുന്ന ഓൺലൈൻ ഡെലിവറി...

ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

0
ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ...