പന്തളം നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി നഗരസഭയുടെ 2022 – 2023 ഓഡിറ്റ് റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

പന്തളം : വിവിധ പദ്ധതികളുടെ നടത്തിപ്പിന്‍റെ മറവിൽ പന്തളം നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി നഗരസഭയുടെ 2022 – 2023 ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി. മരണപ്പെട്ടവർക്ക് പെൻഷൻ നൽകൽ, വസ്തു നികുതി പരിഷ്കരണത്തിൽ കാലതാമസം, വാർദ്ധക്യകാല പെൻഷൻ വിതരണത്തിൽ അപാകത എന്നിങ്ങനെ വിവിധ വീഴ്ചകൾ റിപ്പോർട്ടിലുണ്ട്. ഇല്ലാത്ത പദ്ധതികൾക്ക് പണം ചെലവാക്കിയതായും കണ്ടെത്താനായി. വാറ്റ്, പ്രളയ സെസ്, സേവന നികുതി എന്നീ ഇനത്തിൽ പിരിച്ചെടുത്ത 19 ലക്ഷം രൂപയോളം സർക്കാരിൽ അടയ്ക്കാനുമുണ്ട്. പദ്ധതി ഇല്ലാതെ 9.81 ലക്ഷം രൂപ ചെലവാക്കി തെരുവുവിളക്ക് വാങ്ങലും പരിപാലനവും നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. മൂന്ന് ലക്ഷം രൂപ തെരുവുവിളക്കിന്റെ സാധനങ്ങൾ വാങ്ങുന്നതിനും 6.81 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ചെലവാക്കിയെന്നുമാണ് കണക്കുകളിലുള്ളത്. എന്നാൽ സാധനസാമഗ്രികളുടെ വാങ്ങൽ, വിതരണം, അറ്റകുറ്റപ്പണികരാർ എന്നിവയിൽ സുതാര്യതയില്ലായെന്ന് റിപ്പോർട്ടിലുണ്ട്.

വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. 12,90,000 രൂപ ചെലവിട്ട് പോത്തുകുട്ടികളെ വാങ്ങി വിതരണം ചെയ്ത പദ്ധതിയിലും ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. പദ്ധതിക്കായി ഏഴ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ സ്വീകരിച്ച നഗരസഭ കൂടുതൽ തുക കാണിച്ച കരുനാഗപ്പളളിയിലെ മോഡേൺ ഫാമിൽ നിന്നാണ് പോത്തുകുട്ടികളെ വാങ്ങിയത്. ഒരു പോത്തിന് 12000 രൂപ വീതം ക്വട്ടേഷൻ നൽകിയ സ്ഥാപനങ്ങളെ അവഗണിച്ച് 15000 രൂപയ്ക്ക് വീതം ക്വട്ടേഷൻ ഉറപ്പിക്കുകയായിരുന്നു. മോഡേൺ ഫാമിന് വേണ്ടി ക്വട്ടേഷൻ നൽകിയത് ഷൗക്കത്ത് എന്നയാളാണെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ ബിൽ പ്രകാരമുള്ള തുക ചെക്കായി നൽകിയത് രാഗേഷ് കൃഷ്ണൻ എന്ന പേരിലുമാണ്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത 11 പേർക്ക് പോത്ത് കുട്ടികളെ വിതരണം ചെയ്തതായും ഓഡിറ്റിൽ കണ്ടെത്താനായി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...