ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് അടുത്ത വർഷം ആദ്യം വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന പുതിയ ഏഴാം തലമുറ എസ്‌എൽ എഎംജി റോഡ്‌സ്റ്ററിന്‍റെ ആദ്യചിത്രങ്ങളും വിശദാംശങ്ങളും പുറത്തുവിട്ടു. പുതിയ റോഡ്‌സ്റ്റർ ഫാബ്രിക് റൂഫും മുൻ മോഡലുകളുടെ 2+2 ലേഔട്ടും തിരികെ കൊണ്ടുവരുന്നുവെന്നും കൂടാതെ ഫോർ വീൽ ഡ്രൈവും ഫോർ വീൽ സ്റ്റിയറിംഗും സ്റ്റാൻഡേർഡായി സ്വീകരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ എ എം ജി പെർഫോമൻസ് കാർ ഡിവിഷനാണ് പുതുതലമുറ എസ് എല്‍ വികസിപ്പിച്ചത്. വാഹനത്തിന്‍റെ ഡ്രൈവ്ട്രെയിനുകൾ, ഷാസികൾ, ഇലക്ട്രിക്കൽ ആർക്കിടെക്ചർ, മറ്റ് പ്രധാന ഘടകങ്ങൾ എന്നിവ രണ്ടാം തലമുറ എ എം ജി ജി ടിയുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ എസ്‌എൽ പുറത്തിറങ്ങി 67 വർഷങ്ങൾക്ക് ശേഷം മെഴ്‌സിഡസ് ബെൻസ് ലൈനപ്പിൽ അവതരിപ്പിക്കുന്ന പുതിയ മോഡൽ അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ വ്യക്തമായ ക്യാബ്-ബാക്ക്‌വേർഡ് അനുപാതങ്ങളോടെ തികച്ചും പുതിയ രൂപം സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ റോഡ്‌സ്റ്ററിന് 4,705 മിമി നീളവും 1,915 എംഎം വീതിയും 1,359 എംഎം ഉയരവുമുണ്ട്. യഥാക്രമം 88 എംഎം, 38 എംഎം, 44 എംഎം വീതമാണ് വർദ്ധനവ്. വീൽബേസ് ഏറ്റവും കൂടുതലാണ് ഇപ്പോള്‍.
വാഹനത്തിന്‍റെ മൊത്തത്തിലുള്ള ലുക്കില്‍ ചെറിയ ജിടി റോഡ്‌സ്റ്ററുമായുള്ള സാമ്യതകൾ പ്രകടമാണ്. പക്ഷേ മെഴ്‌സിഡസ് ബെൻസിന്റെ ഡിസൈൻ ടീം പുതിയ എസ് എലിന് അതിന്‍റേതായ വ്യക്തിഗത രൂപം നൽകാൻ ശ്രമിച്ചിട്ടുണ്ട്. കനത്ത ഫ്രണ്ട് ബമ്പർ, എഎംജിയുടെ സിഗ്നേച്ചർ പനമേരിക്കാന ഗ്രിൽ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു. ഗ്രിൽ സിഎൽഎസ് ശൈലിയിലുള്ള അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകളുമായി ലയിക്കുന്നു.
പിന്നിൽ രണ്ട് പ്രമുഖ പവർ ഡോമുകളുള്ള നീളമുള്ള പ്രോബിംഗ് ബോണറ്റ് മുമ്പത്തെ എസ് എല്‍ മോഡലുകളെ വളരെയധികം അനുസ്മരിപ്പിക്കുന്നു. നാലാം തലമുറ എസ് എല്‍ന് ശേഷം ആദ്യമായി പുതിയ മോഡലിൽ ട്രിപ്പിൾ-ലെയർ ഫാബ്രിക് റൂഫ് ഫീച്ചർ ചെയ്യുന്നു. മുൻ തലമുറ ഉപയോഗിച്ചിരുന്ന മെറ്റൽ റൂഫിനെക്കാൾ 21 കിലോഗ്രാം ഭാരം കുറവാണിതിനെന്ന് കമ്പനി അവകാശപ്പെടുന്നു.
അകത്തളത്തില്‍ 12.3 ഇഞ്ച് എൽസിഡി ഡ്രൈവർ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും എഎംജി ട്വിൻ സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് പിന്നിൽ ഓപ്‌ഷണൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയുമായി ജോടിയാക്കിയിരിക്കുന്നു. ഓപ്‌ഷണൽ എഎംജി ട്രാക്ക് പേസ് പ്രോഗ്രാം ഒരു വെർച്വൽ റേസ് എഞ്ചിനീയർ ആയി പ്രവർത്തിക്കുന്നു. 2023-ൽ വാഹനം വിപണിയില്‍ എത്തിയേക്കും.അതേ സമയം പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുമോ എന്ന കാര്യം വ്യക്തമല്ല.