ശക്തമായ മഴയില്‍ വീടുകള്‍ക്ക് നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇന്നുണ്ടായ കനത്ത മഴയില്‍ പെരുനാട് പെട്രോള്‍ പമ്പിന് സമീപത്തു മണ്ണിടിഞ്ഞു വീണു വീടിന്റെ ഒരു മുറി പൂര്‍ണ്ണമായും തകര്‍ന്നു. സ്വകാര്യ ബസ് ഡ്രൈവറായ പീടികയില്‍ മോന്‍സിയുടെ വീടാണ് തകര്‍ന്നത്. മണ്ണിടിഞ്ഞു വീണ സമയത്തു ആരും മുറിയില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മോന്‍സിയുടെ അമ്മയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

വീട് താമസ യോഗ്യമല്ലാതായതോടെ അടുത്ത വീട്ടിലേക്ക് മാറി തമാസിച്ചിരിക്കുകയാണ് മോന്‍സിയും കുടുംബവും. ഇന്നു ഉച്ചക്ക് മൂന്നു മണി മുതല്‍ നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടിന്റെ പുറകുവശത്തെ തിട്ട ഇടിഞ്ഞു കല്ലുകളും മറ്റും വീണു വീടിന്റെ ഭിത്തിയും ജനാലയും തകരുകയും. കട്ടിലും, ഊണ് മേശയും ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

പെരുനാട് മാളികപ്പുറം ക്ഷേത്രത്തിന് സമീപം അജയന്റെ വീടിന്റെ തിട്ട ഇടിഞ്ഞു അല്പനേരം അത്തിക്കയം പെരുനാടു റോഡ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ ഇടപെട്ടു വേഗത്തില്‍ റോഡ് സഞ്ചാര യോഗ്യമാക്കി മണ്ണാറക്കുളഞ്ഞി – ശബരിമല റോഡില്‍ കന്നാന്‍ പാലം ജംഗ്ഷനില്‍ ചരിവു കാലായില്‍ സി വി തോമസുകുട്ടിയുടെ വീടിന്റെ മുന്‍വശത്തുള്ള സംരക്ഷണഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞു. 15 അടി ഉയരവും 18 അടി നീളത്തിലുമുള്ള സംരക്ഷണഭിത്തി പൂര്‍ണ്ണമായിട്ടും തകര്‍ന്നു പോയി. തോമസുകുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് ഇറങ്ങാനുള്ള വഴി പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. വടശേരിക്കര മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് പള്ളിക്കലിന്റെ വസ്തുവിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു താണു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...