കോടതിയുടെ തീരുമാനത്തിന് വിട്ട പദ്ധതി ഗ്രാമസഭയില്‍ അവതരിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് നവംബര്‍ ഇന്നു മുതല്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഗ്രാമസഭയുടെ അജണ്ടയില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കരുതല്‍ സഹായനിധി എന്ന വിഷയം ഉള്‍പ്പെടുത്തിയതായി പഞ്ചായത്തംഗം പരാതി നല്‍കി. അജണ്ട സബ്ജുഡീസ് ആയതിനാല്‍ ഇത് കോടതിയലക്ഷ്യമാണെന്ന് കാട്ടി റദ്ദു ചെയ്യണമെന്നാണ് പരാതി.

ഗ്രാമസഭയുടെ അംഗീകാരം നേടാതെയാണ് സഹായനിധി രൂപീകരിച്ചതെന്നും ഈ പിരിവ് നടത്തിയശേഷം അംഗീകാരം നേടുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ബിജെപിയുടെ വാര്‍ഡംഗമായ അരുണ്‍ അനിരുദ്ധന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്ക് സംബന്ധമായ വിഷയങ്ങള്‍ ബാങ്കിന്റ ഭരണസമിതി ആണ് തീരുമാനിക്കേണ്ടത് അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നതും, നിക്ഷേപകര്‍ മൊത്തമായി പണം പിന്‍വലിക്കുന്നതോ ബാങ്ക് നഷ്ടത്തിലാകുന്നതോ, നിക്ഷേപകരുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നതോ ഗ്രാമസഭയില്‍ അവതരിപ്പിക്കേണ്ട വിഷയമല്ല.

നാടിന്റെ പൊതുവായ ആവശ്യങ്ങള്‍, പദ്ധതികള്‍,ആസൂത്രണം എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതുമായ വിഷയങ്ങള്‍ ആയിരിക്കണം ഗ്രാമസഭ അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടത്. അല്ലാതെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടാന്‍ ശ്രമിക്കുന്നത് ചട്ടവിരുദ്ധമായതിനാല്‍ ഈ അജണ്ടകള്‍ പിന്‍വലിക്കണമെന്നാണ് രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...