കടുങ്ങല്ലൂരിലെ മുണ്ടകപ്പാടവും ഇനി കതിരണിയും

For full experience, Download our mobile application:
Get it on Google Play

കടുങ്ങല്ലൂർ : എടയാറ്റുചാലിനു പിന്നാലെ കടുങ്ങല്ലൂർ പഞ്ചായത്തിലെ മുണ്ടകപ്പാടവും കതിരണിയാനൊരുങ്ങുന്നു. തരിശുകിടന്ന പാടശേഖരത്തിൽ നിലമൊരുക്കൽ തുടങ്ങും. വലിയൊരു കാർഷികമേഖലയായിരുന്ന കടുങ്ങല്ലൂരിലെ ഭൂരിഭാഗം കൃഷിയിടങ്ങളും ഇപ്പോൾ തരിശുകിടക്കുകയാണ്. കൃഷിയ്ക്കനുയോജ്യമായ ഈ പാടശേഖരങ്ങളിലെല്ലാം കൃഷിയിറക്കണമെന്ന കർഷകരുടെ ആവശ്യമാണ് ഇപ്പോൾ നിറവേറാൻ പോകുന്നത്.

300 ഏക്കർ വിസ്തൃതിയുള്ള എടയാറ്റുചാലിൽ നിലമൊരുക്കൽ തുടങ്ങി. മഴ കൂട്ടിപ്പിടിച്ചതോടെ പാടശേഖരമെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ പമ്പുചെയ്ത് കളയുന്നതിനുള്ള നടപടി തുടരുകയാണ്. കുട്ടനാട്ടിൽ നിന്നുള്ള കർഷകരുടെ സഹകരണത്തോടെയാണ് ഇവിടെയെല്ലാം കൃഷിയിറക്കുന്നത്. അതിനുപുറമെയാണ് പടിഞ്ഞാറേ കടുങ്ങല്ലൂരിലെ മുണ്ടകൻപാടത്തും കുട്ടനാട്ടുകാരുടെ സഹകരണത്തോടെ കൃഷിചെയ്യാനൊരുങ്ങുന്നത്.

150 ഏക്കറിലധികം വിസ്തീർണമുണ്ട് മുണ്ടകൻപാടത്തിന്. ഇതിൽ 10 ഏക്കറോളം സ്ഥലത്ത്‌ പ്രദേശവാസികളായ കർഷകർ പതിവായി കൃഷിചെയ്യുന്നുണ്ട്. ബാക്കി കൃഷിക്കനുയോജ്യമായ 75 ഏക്കറിലാണ് ഇപ്പോൾ കൃഷിചെയ്യാൻ തയ്യാറെടുത്തിരിക്കുന്നത്. പ്രദേശത്തെ കർഷകരെയും ഭൂവുടമകളെയും ഉൾപ്പെടുത്തി പാടശേഖര സമിതി രൂപവത്കരിച്ച് അവരുടെ നേതൃത്വത്തിലാണ് കൃഷിചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...