വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കല്ലമ്പലം സ്വദേശിയും ആംബുലൻസ് നഴ്സുമായ ഷാനവാസിന്‍റെ പരാതിയിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം വർക്കലയിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെയാണ് ചെറുന്നിയൂരിൽ വെച്ച് അക്രമം നടന്നത്. വാഹനം തടഞ്ഞുനിർത്തിയ യുവാവ് ഷാനവാസിനോട് അകാരണമായി കയർക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നാണ് പരാതി. ആംബുലൻസിന്‍റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഷാനവാസിന്‍റെ കയ്യിൽ പിടിച്ചു വലിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

‘താൻ ഓൺ ഡ്യൂട്ടിയിലാണ്’ എന്ന് വ്യക്തമാക്കിയിട്ടും യുവാവ് ആക്രമണ സ്വഭാവത്തോടെ പെരുമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡ്യൂട്ടിയിലാണെങ്കിൽ ആംബുലൻസിനുള്ളിലെ ആളെ കാണിക്കെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ഷാനവാസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...