അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം പ്രായമായ 1400-ഓളം കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു. അഗളി സബ് ഡിവിഷനിലെ ഡാൻസാഫ്, എ.എൻ.എഫ്., എസ്.ഒ.ജി. ടീമംഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇടവാണിമലയുടെ കിഴക്കേ അടിവാരത്ത് 260 തടങ്ങളിലായി കഞ്ചാവുചെടികൾ കണ്ടെത്തിയത്. കേരളസർക്കാരിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സുനിൽ, ഡാൻസാഫ് എസ്.ഐ. എം. സുഭാഷ്, എസ്.ഐ. സുബിൻ എന്നിവരുൾപ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1



























