29.3 C
Pathanāmthitta
Wednesday, October 4, 2023 2:33 pm
-NCS-VASTRAM-LOGO-new

ഇലക്ട്രിക് സെഗ്മെന്റിൽ ടാറ്റയുടെ സ്വൈരവിഹാരം അവസാനിപ്പിക്കാൻ മഹീന്ദ്ര

ഇലക്ട്രിക് വാഹന സെഗ്മെന്റിൽ തങ്ങളുടെ ഓഹരി മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും. പ്രാദേശിക വാഹന ഭീമന്മാരായ ടാറ്റയും മഹീന്ദ്രയും ഇക്കാരത്തിൽ കടുത്ത മത്സരത്തിലാണ് എന്ന് പറയാം. എന്നിരുന്നാലും ടിയാഗോ, ടിഗോർ, നെക്സോൺ എന്നീ മോഡലുകളുമായി ടാറ്റയാണ് ഇപ്പോൾ മുൻ പന്തിയിൽ, മഹീന്ദ്ര ഈ മേൽക്കൈ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ വിപ്പനയ്ക്ക് എത്തുന്ന XUV400 -യ്ക്ക് ശേഷം മഹീന്ദ്രയുടെ അടുത്ത പ്രധാന ഇവി മോഡലാണ് XUV700 -നെ അടിസ്ഥാനമാക്കിയുള്ള XUV.e8 എന്ന മോഡൽ. 2024 അവസാനത്തോടെ ഇവി ഷോറൂമുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

life
ncs-up
ROYAL-
previous arrow
next arrow

ഔദ്യോഗിക അവതരണത്തിന് മുമ്പായി XUV700 ഇവിയുടെ പരീക്ഷണയോട്ടം ക്യാമറയിൽ പതിഞ്ഞിരുന്നു. അടുത്തിടെ കമ്പനി അവതരിപ്പിച്ച പുതിയ ടീസറിൽ XUV700 EV, XUV700 EV കൂപ്പെ (XUV.e9), മഹീന്ദ്ര BE.05 EV എന്നീ എസ്‌യുവി മോഡലുകൾ ചെന്നൈയിലെ മഹീന്ദ്രയുടെ സ്വന്തം ടെസ്റ്റ് ട്രാക്കിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ഹാരിയർ, സഫാരി ഇവികളെ കൃത്യമായി ലക്ഷ്യം വച്ചുള്ള XUV700 ഇവി ലോഞ്ച് ചെയ്യുമ്പോൾ XUV.e8 എന്ന മോണിക്കർ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫൈനൽ പ്രൊഡക്ട് ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും XUV.e8 സ്റ്റാൻഡേർഡ് XUV700 -ന്റെ മിക്ക ബോഡി പാനലുകളും കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ഉപയോഗിക്കുമെന്ന് നേരത്തെ ലീക്കായ പേറ്റന്റ് ഡിസൈൻ രേഖകൾ വെളിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ചില ഇവി സ്പെക്ക് മാറ്റങ്ങൾക്ക് ഒപ്പം സമാനമായ ഇന്റീരിയർ സവിശേഷതകളും പ്രതീക്ഷിക്കുന്നു.

പ്രൊഡക്ഷൻ സ്‌പെക്ക് XUV700 ഇവിക്ക് ഒരു യുണീക്ക് ഫ്രണ്ട് ഫാസിയ ഉണ്ടായിരിക്കും. ബമ്പറിൽ വെർട്ടിക്കലായി എക്സ്റ്റെൻഡ് ചെയ്യുന്ന ഒരു ഫുൾ വിഡ്ത്ത് LED ലൈറ്റ് ബാർ ഇവിയ്ക്ക് ലഭിക്കും. മുൻവശത്തെ ഗ്രില്ല് ഒരു ഓൾ ന്യൂ യൂണിറ്റാണ്, ഇത് പൂർണ്ണമായും സീൽ ചെയ്തതായിരിക്കും, കൂടാതെ ഒരു പുതിയ ഹെഡ്‌ലാമ്പ് ഡിസൈനും നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നു. XUV700 ഇവിയിക്ക് ഫ്ലഷ് ഡോർ ഹാൻഡിൽ സജ്ജീകരണം നോർമൽ മോഡലിന് സമാനമായി ഉണ്ടായിരിക്കും, പക്ഷേ പുതിയ അലോയി വീൽ ഡിസൈനാവും ഇവിയ്ക്ക് ലഭിക്കുക. പിൻഭാഗത്ത് വലിയ മാറ്റങ്ങളൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല, എന്നിരുന്നാലും കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറും പുതിയ റിയർ ബമ്പർ ഡിസൈനും വാഹനത്തിൽ നമുക്ക് പ്രതീക്ഷിക്കാം. XUV700 ഇവിയ്ക്ക് (XUV e.8) XUV400 ഇവിയിൽ അരങ്ങേറ്റം കുറിച്ച വളരെ യൂണിക്കായ കോപ്പർ തീം ഡിസൈൻ ഹൈലൈറ്റുകളും വാഹനത്തിന് ലഭിക്കും.

ncs-up
dif
self
previous arrow
next arrow

XUV.e8 -ന് 4,740 mm നീളവും 1,900 mm വീതിയും 1,760 mm ഉയരവും ഉണ്ടാകും, കൂടാതെ 2,762 mm വീൽബേസും മഹീന്ദ്ര വാഗ്ദാനം ചെയ്യും. അതായത് XUV700 നേക്കാൾ 45 mm നീളവും 10 mm വീതിയും 5.0 mm ഉയരവും, 7.0 mm വീൽബേസും ഇതിന് കൂടുതലായിരിക്കും. XUV.e8 -ൽ 80kWh ബാറ്ററിയും ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയുമായി വരുമെന്ന് മഹീന്ദ്ര നേരത്തെ സ്ഥിരീകരിച്ചിരുന്നു, 230 bhp, 350 bhp എന്നീ രണ്ട് പവർ ഔട്ട്‌പുട്ടുകളും വാഹനത്തിനുണ്ടാവും. XUV700 ഇവി (XUV.e8) 2024 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിരുന്നു. അതായത് ടാറ്റയുടെ വരാനിരിക്കുന്ന ഹാരിയർ ഇവി, സഫാരി ഇവികൾ എന്നിവയുടെ ലോഞ്ചിന്റെ ഏറെ കുറേ അതേ സമയത്താണ് ഇത് വിപണിയിലെത്തുക.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

എസ്‌യുവി കൂപ്പെ പതിപ്പ് – XUV.e9 ഇതിനെ പിന്തുടർന്ന് എത്തും. ഇന്ത്യൻ ഇവി സെഗ്മെന്റിൽ കൂടുതൽ മോഡലുകൾ മഹീന്ദ്രയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് താമസിയാതെ തന്നെ തങ്ങളുടെ BE അഥവാ ബോൺ ഇലക്ട്രിക് വെഹിക്കിളുകളുടെ വമ്പിച്ച നിരയും പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇവി സെഗ്മെന്റിൽ ടാറ്റയുടെ വരാനിരിക്കുന്ന മോഡലുകളോട് മത്സരിക്കാൻ തയ്യാറായിട്ടാണ് മഹീന്ദ്ര പുതിയ മോഡലുകളെ ഒരുക്കുന്നത്.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow