വഖഫ് ഭേദഗതി : പുതിയ രണ്ട് ഹിന്ദു അംഗങ്ങളെ കൂടി ചേർത്തു ; ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : വഖഫ് ഭേദഗതി നിയമം-2025 അനുസരിച്ച് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്. വഖഫ് ബോർഡിൽ മുസ്ലീങ്ങളല്ലാത്ത രണ്ടുപേരേക്കൂടി ഉൾപ്പെടുത്തുന്നതാണ് നിയമ ഭേദഗതി. ഇതനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. 10 അംഗങ്ങളുള്ള പുതിയ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നീ രണ്ട് ഹിന്ദു അംങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം മധ്യപ്രദേശ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും സൻവർ പട്ടേലിനെ ബേർഡിന്റെ ചെയർമാനായി നിയമിച്ചതായും സംസ്ഥാന സർക്കാർ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ആതിഫ് അഖ്വീൽ, ഫൈസീൻ ഖാൻ, പത്തിമ ചൗധരി, ഷൈസ്ത സുൽത്താൻ, ഷബന ഖാൻ, മനോജ് മൽപാനി, അനിമേഷ് ഭാർഗവ തുടങ്ങിയവരാണ് അംഗങ്ങൾ.

പിന്നാക്ക വിഭാഗ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ എക്സ്-ഒഫീഷ്യോയും ബോർഡിലുണ്ട്. 2023 ഏപ്രിൽ 19-ന് തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിൽ നിയമിതയായ നജ്മ ഹെപ്തുള്ളയുടെ കാലാവധി 2028 ഏപ്രിൽ 18 വരെ നിലനിൽക്കുന്നതിനാൽ പുതിയ വിജ്ഞാപനത്തിലും അവരുടെ അംഗത്വം തുടരുന്നതായി സർക്കാർ വക്താവ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...