പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ; ചരിത്ര നേട്ടവുമായി ഷർമിള ധൻകർ

For full experience, Download our mobile application:
Get it on Google Play

ഗ്ലാസ്ഗോ (സ്‌കോട്ട്‌ലൻഡ്) : 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടങ്ങളുടേതായിരുന്നു. ആറോളം മെഡലുകളാണ് ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ 9.81 മീറ്റർ ദൂരം എറിഞ്ഞ് 40-കാരിയായ ഷർമിള ധൻകർ സ്വർണം കരസ്ഥമാക്കി. ഇതോടെ കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്ര നേട്ടം ഷർമിള സ്വന്തമാക്കി. ഗെയിംസിൽ പാരാ അത്ലറ്റിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് അവർ.

2006-ന് ശേഷം പാരാ അത്ലറ്റിക്‌സിൽ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 20 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. 2022-ലെ ബർമിങ്ങാം ഗെയിംസിൽ ഇതേയിനത്തിൽ നാലാം സ്ഥാനത്തായി പോയതിന്റെ നിരാശ തീർക്കുന്നതാണ് ഷർമിളയുടെ പ്രകടനം. ഷർമിളയുടെ വിജയത്തിന് തൊട്ടുപിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി എത്തി. ആദ്യം നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ശിൽപ കഞ്ചുഗരകോപ്പലു ഷൈല വെങ്കല മെഡലിലേക്ക് ഉയർത്തപ്പെട്ടു. നൈജീരിയൻ താരം എച്ചാരിയ ഇയാസിയുടെ പ്രകടനം ഉദ്യോഗസ്ഥർ പുനപരിശോധനയിലൂടെ റദ്ദാക്കിയതിനെ തുടർന്നാണിത്.

കരിയറിലെ മികച്ച ദൂരമായ 7.26 മീറ്റർ ശിൽപ കണ്ടെത്തിയിരുന്നു. ഇതോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഒരു പാരാ അത്ലറ്റിക്‌സ് ഇനത്തിൽ ഇന്ത്യ രണ്ടു മെഡലുകൾ സ്വന്തമാക്കി. ഹരിയാനയിലെ രെവാരി സ്വദേശിയായ ഷർമിളയ്ക്ക് രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചാണ് ഇടതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്. 2020-ൽ ഭർത്താവ് അജിത് സിംഗിന്റെ പ്രോത്സാഹനത്തോടെയാണ് പാരാ അത്ലറ്റിക്‌സ് പരിശീലിച്ചു തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...