2027 ഏകദിന ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ഒക്ടോബർ 10-ന്

For full experience, Download our mobile application:
Get it on Google Play

ദക്ഷിണാഫ്രിക്ക : 2027 ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് 2027 ഒക്ടോബർ 2-ന് ആരംഭിക്കും. 14 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒക്ടോബർ ഏഴിനാണ് ആരംഭിക്കുന്നത്. കേപ് ടൗണിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.

ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സിംബാബ്വെ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകൾ. ഒന്നാം ക്വാളിഫയർ ജയിക്കുന്ന ടീമും ഈ ഗ്രൂപ്പിലുണ്ടാകും. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. രണ്ടു ഗ്രൂപ്പുകളിൽ നിന്നുമായി ഏറ്റവും മികച്ച ഏഴു ടീമുകൾ ‘സൂപ്പർ സെവൻ’ ഘട്ടത്തിലേക്ക് യോഗ്യത നേടും. അതിൽ നിന്ന് ഏറ്റവും മികച്ച നാല് ടീമുകളായിരിക്കും സെമിഫൈനലിലേക്ക് പ്രവേശിക്കുക. ഒക്ടോബർ 2, 4, 6 തീയതികളിൽ വിൻഡ്‌ഹോക്കിൽ നടക്കുന്ന ‘സൂപ്പർ സീരീസ്’ മത്സരങ്ങളിലൂടെയായിരിക്കും ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള അവസാന ടീമിനെ തീരുമാനിക്കുന്നത്.

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ

ഒക്ടോബർ 7 – ഇന്ത്യ – ഓസ്‌ട്രേലിയ (കേപ് ടൗൺ)

ഒക്ടോബർ 10 – ഇന്ത്യ – പാകിസ്ഥാൻ (ജോഹന്നാസ്ബർഗ്)

ഒക്ടോബർ 14 – ഇന്ത്യ – അഫ്ഗാനിസ്ഥാൻ (ഷ്വാനെ)

ഒക്ടോബർ 17 – ഇന്ത്യ – ക്വാളിഫയർ എ (ബ്ലൂംഫോണ്ടെയ്ൻ)

ഒക്ടോബർ 24 – ഇന്ത്യ – സിംബാബ്വെ (വിക്ടോറിയ ഫോൾസ്)

ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാരും, നാലാം സ്ഥാനക്കാരിൽ കൂടുതൽ പോയിന്റുള്ള ഒരു ടീമും ഉൾപ്പെടെ ഏഴ് ടീമുകൾ ‘സൂപ്പർ 7’ ഘട്ടത്തിലേക്ക് യോഗ്യത നേടും. ഒക്ടോബർ 25 മുതൽ നവംബർ 14 വരെയാണ് സൂപ്പർ 7 മത്സരങ്ങൾ നടക്കുന്നത്. സൂപ്പർ 7 ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് സെമി ഫൈനലിൽ കടക്കുക. കേപ് ടൗണിൽ നവംബർ 17-ന് ഒന്നാം സെമി ഫൈനലും നവംബർ 18-ന് ഷ്വാനെയിൽ രണ്ടാം സെമിയും നടക്കും. നവംബർ 21-ന് ജൊഹാനസ്ബർഗിലാണ് ഫൈനൽ. നവംബർ 22 റിസർവ് ദിനമായുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി എം.ലിജുവിനു നേരെ കരിങ്കൊടി പ്രതിഷേധം ; ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

0
ആലപ്പുഴ : മന്ത്രി എം. ലിജുവിനെ ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി...

പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി

0
ന്യൂഡൽഹി : ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയോട്...

ചൈന അതിർത്തിക്ക് സമീപം ഇന്ത്യയുടെ നിർണായക നീക്കം ; 150കിലോമീറ്റർ തന്ത്രപ്രധാന റോഡിന് പദ്ധതി

0
ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയിൽ 150 കിലോമീറ്റർ...

അടൂരിൽ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി

0
പത്തനംതിട്ട: അടൂരിൽ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി....