അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പൊള്ളലേൽപ്പിച്ചു ; ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അയല്‍വാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസില്‍ ഏഴുവര്‍ഷമായി ഒളിവിലായിരുന്ന പ്രതി ഒടുവില്‍ പോലീസ് പിടിയില്‍. ചോക്കാട് ഉദരംപൊയില്‍ കിടങ്ങയത്ത് ഷബീര്‍ (32) ആണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്. 2019ല്‍ നടന്ന സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതി വര്‍ഷങ്ങളായി അന്വേഷണ സംഘത്തെ വെട്ടിച്ച് കഴിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ കരുവാരക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ മുറിവില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഉപയോ​ഗിച്ച് നടത്തിയ രാസപരിശോധനയിലാണ് സള്‍ഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയത്. ഇതോടെ ആക്രമണത്തിന് ഉപയോഗിച്ചത് ആസിഡാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.

കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഷബീര്‍ അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തി. വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. പാണ്ടിക്കാട് സി.ഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡാനിയല്‍, ഉജേഷ്, ധന്യേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി എം.ലിജുവിനു നേരെ കരിങ്കൊടി പ്രതിഷേധം ; ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

0
ആലപ്പുഴ : മന്ത്രി എം. ലിജുവിനെ ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി...

പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി

0
ന്യൂഡൽഹി : ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയോട്...

ചൈന അതിർത്തിക്ക് സമീപം ഇന്ത്യയുടെ നിർണായക നീക്കം ; 150കിലോമീറ്റർ തന്ത്രപ്രധാന റോഡിന് പദ്ധതി

0
ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയിൽ 150 കിലോമീറ്റർ...

അടൂരിൽ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി

0
പത്തനംതിട്ട: അടൂരിൽ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി....