മൂന്ന് ട്രെയിനുകളിലായി പത്തനംതിട്ട ജില്ലക്കാരായ 206 പേര്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളിലായി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ 206 പേര്‍കൂടി ബുധനാഴ്ച്ച വൈകിട്ടും വ്യാഴാഴ്ച്ച  രാവിലെയുമായി എത്തി. ഇവരില്‍ 72 പേരെ കോവിഡ് കെയര്‍ സെന്ററിലും 134 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

രാജ്‌ഘോട്ട്-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ 48 സ്ത്രീകളും 99 പുരുഷന്‍മാരും ഉള്‍പ്പെടെ 147 പത്തനംതിട്ട ജില്ലക്കാരാണ് എത്തിയത്. ഇവരെല്ലാം ബുധനാഴ്ച്ച  കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇവരെ മൂന്നു കെ.എസ്.ആര്‍.ടി.സി ബസുകളിലും ഒരു ടെമ്പോ  ട്രാവലറിലുമായി രാത്രിയോടെ തിരുവല്ലയിലും പത്തനംതിട്ടയിലും എത്തിച്ചു. ഇവരില്‍ 57 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 90 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

താനെ-എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.10ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഒന്‍പത് സ്ത്രീകളും അഞ്ചു പുരുഷന്‍മാരും ഉള്‍പ്പെടെ 14 ജില്ലക്കാരായിരുന്നു എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഇവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ രാവിലെ 10 ന് പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. നാലു പേരെ കോവിഡ് കെയര്‍ സെന്ററിലും 10 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ന്യൂഡല്‍ഹി- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ വ്യാഴാഴ്ച്ച  പുലര്‍ച്ചെ 5.10ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തി. 21 സ്ത്രീകളും 24 പുരുഷന്‍മാരും ഉള്‍പ്പെടെ 45 ജില്ലക്കാരാണു ഇവിടെ ഇറങ്ങിയത്. ഇവരെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളിലും ഒരു ടെമ്പോ  ട്രാവലറിലുമായി രാവിലെ 10 മണിയോടെ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. 11 പേരെ കോവിഡ് കെയര്‍ സെന്ററിലും 34 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതുവരെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പത്ത് സ്‌പെഷ്യല്‍ ട്രെയിനുകളിലായി വ്യാഴാഴ്ച ഉച്ചവരെ ജില്ലക്കാരായ 1020 പേരാണ് എത്തിയിട്ടുള്ളത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...