കൊല്ലം ചിതറയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചിതറയില്‍ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിന്‍(29) ആണ് കൊല്ലപ്പെട്ടത്. സുജിന്റെ കൂടെയുണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് സുജിനും പ്രതികളും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ചൊവ്വാഴ്ച രാത്രി കാരംസ് കളി കഴിഞ്ഞ് സുജിനും അനന്തവും ബൈക്കില്‍ പോകുന്നതിനിടെ ആളൊഴിഞ്ഞസ്ഥലത്ത് ഒളിച്ചിരുന്ന പ്രതികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിവേക്, സൂര്യജിത്ത്, ലാലു എന്ന ബിജു, വിജയ് തുടങ്ങിയവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സുജിനെ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...