ഇരുപതുകാരിയായ യുവതിയുമായി ഒളിച്ചോടിയ 58 കാരനായ പാസ്റ്റര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഇരുപതുകാരിയായ യുവതിയുമായി ഒളിച്ചോടിയ 58 കാരനായ പാസ്റ്റര്‍ പോലീസ് പിടിയില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം സി ലൂക്കോസ് (58) ആണ് പിടിയിലായത്. പിതാവ് ഒരു സ്ത്രീയുമായി ഒളിച്ചോടിയെന്ന മക്കളുടെ പരാതിയെ തുടര്‍ന്നാണ് മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കറുകച്ചാല്‍ എസ്.ഐ ബോബി ഇന്നലെ പൊന്‍കുന്നത്തു നിന്നാണ് യുവതിയെയും പാസ്റ്ററെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി പാസ്റ്റര്‍ നാടുവിട്ടത്. യുവതിയെ കാണാതായതോടെ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് പാസ്റ്ററുടെ മക്കളും പരാതി നല്കിയത്. ആറുമാസം മുമ്പ് പാസ്റ്റര്‍ യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍, പിന്നീട് പാസ്റ്റര്‍ രാത്രികാലങ്ങളില്‍ യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു.

വീട്ടുകാര്‍ മകള്‍ക്ക് വിവാഹാലോചനകള്‍ നടത്തി വരുന്നതിനിടയിലായിരുന്നു പാസ്റ്റര്‍ യുവതിയുമായി പ്രേമത്തിലായത്. വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച്‌ അയക്കുമെന്ന് ഉറപ്പായതോടെ യുവതി പാസ്റ്ററുടെ ബൈക്കില്‍ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഒക്ടോബര്‍ 27ന് പാസ്റ്റര്‍ മുണ്ടക്കയം ബസ് സ്റ്റാന്റഡിലെത്തി. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ വിറ്റു. തുടര്‍ന്ന് ബൈക്കില്‍ തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. കമ്പത്തെത്തി ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇതിനിടയില്‍ പാസ്റ്ററെ കാണാതായതോടെ വിശ്വാസികളും രംഗത്ത് എത്തിയിരുന്നു. യുവതിയുമായി പാസ്റ്റര്‍ ഒളിച്ചോടിയതാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍, മക്കള്‍ക്കും ഭാര്യക്കും പാസ്റ്ററില്‍ സംശയമുണ്ടായിരുന്നു.

ലോഡ്ജില്‍ നല്‍കാന്‍ വാടകയ്ക്ക് പണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബൈക്ക് വിറ്റു. ആ പണവും തീര്‍ന്നതോടെ നാട്ടിലേക്ക് ഇരുവരും തിരിച്ചുവരികയായിരുന്നു. പൊന്‍കുന്നത്ത് എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് താമസിച്ചിരുന്നതെന്ന് പാസ്റ്റര്‍ പോലീസിനോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...