തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകള്‍ നിര്‍ണയിച്ചത് ചോദ്യം ചെയ്‍തുള്ള ഹർജികള്‍ ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകള്‍ നിര്‍ണയിച്ചത് ചോദ്യം ചെയ്‍തുള്ള ഹർജികള്‍ ഹൈക്കോടതി തള്ളി. 87 ഹർജികളാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വന്ന ശേഷമാണ് ഹർജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികള്‍ തള‌ളിയത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്‍തായിരുന്നു ഹർജികള്‍ സമര്‍പ്പിച്ചത്. ഇത്തരത്തില്‍ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. 100-ലധികം വാര്‍ഡുകളെ ബാധിക്കുന്നതായിരുന്നു ഹർജികള്‍.

ദീര്‍ഘകാലത്തേക്ക് വാര്‍ഡുകള്‍ സംവരണ സീറ്റുകളായി മാറുന്നതിലൂടെ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ കഴിയാത്തത് അവസരം നിഷേധിക്കലാണെന്ന് ഹൈക്കോടതിയുടെ തന്നെ മുന്‍ വിധിയുണ്ട്. പാലാ മുന്‍സിപ്പാലിറ്റി, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ഓരോ വാര്‍ഡുകളിലെ സംവരണ സീറ്റ് നിര്‍ണയം പുന:പരിശോധിക്കാന്‍ നിര്‍ദേശിച്ചു കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നൂറിലധികം ഹര്‍ജികള്‍ കോടതിയുടെ പരിഗണനക്കെത്തിയത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതു കൊണ്ടു വാര്‍ഡുകളുടെ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതി ലിസ്റ്റ് പുനക്രമീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഹർജികള്‍ ഹൈക്കോടതി ഇന്ന് തള്ളിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...