വ്യാജ ആധാര്‍കാര്‍ഡ് കാട്ടി മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പ് ; യുവാവിനെ പോലീസ് തിരയുന്നു

For full experience, Download our mobile application:
Get it on Google Play

പാലാ: വ്യാജ ആധാര്‍ കാര്‍ഡ്​ ഉപയോഗിച്ച്‌​ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടുന്ന സംഘത്തിലെ യുവാവിനെ പോലീസ് തിരയുന്നു. ഇയാള്‍ക്കായി പോലീസ്​ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: കോട്ടയം ടൗണ്‍ സ്വദേശിയായ യുവാവ് കിടങ്ങൂരിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ 22ന് സ്വര്‍ണം പൂശിയ രണ്ട് വളകള്‍ വീതം പണയംവെച്ച്‌​ പണംവാങ്ങി. ഒരിടത്തുനിന്ന് 70,000 രൂപയും മറ്റിടത്തുനിന്ന് 65,000 രൂപയുമാണ് വാങ്ങിയത്. രണ്ടിടത്തും ആധാര്‍ കാര്‍ഡ് പകര്‍പ്പ് ഹാജരാക്കിയിരുന്നു.

രണ്ടുദിവസത്തിന് ശേഷം 24ന് ഏരുമേലിയിലെത്തിയ യുവാവ് അവിടുള്ള പണമിടപാട് സ്ഥാപനത്തിലും സമാനരീതിയില്‍ ആധാര്‍ കാര്‍ഡ് നല്‍കി രണ്ട് വളകള്‍ വെച്ച്‌ 90,000 രൂപവാങ്ങി മടങ്ങി. പിന്നീട് സംശയം തോന്നിയ സ്ഥാപന ഉടമ ഈ വളകള്‍ ഉരച്ചുനോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന്​ അറിയുന്നത്. ഇതോടെ സ്വകാര്യ പണമിടപാടുകാരുടെ വാട്‌സ്​ ആപ്​ ഗ്രൂപ്പില്‍ സംഭവത്തെക്കുറിച്ച്‌ അറിയിപ്പ് നല്‍കിയതോടെ കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകള്‍ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോഴാണ് ഇവിടെയും പണയം വെച്ചിരുന്നത് മുക്കുപണ്ടമാണെന്ന് അറിയുന്നത്. കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ തിങ്കളാഴ്ച രാവിലെ തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ യുവാവ് അവിടെനിന്നും സമാന രീതിയില്‍ മുക്കുപണ്ടം പണയംവെച്ച്‌ 65,000 രൂപവാങ്ങി. ഉച്ചകഴിഞ്ഞ് ഇതേ സ്ഥാപനത്തിന്റെ തൊടുപുഴയില്‍ തന്നെയുള്ള മറ്റൊരു ശാഖയില്‍ പണയംവെക്കാന്‍ എത്തി.

സംശയം തോന്നിയ ജീവനക്കാര്‍ യുവാവിനെ പിടികൂടിയെങ്കിലും അവരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടു. എല്ലാ സ്ഥാപനങ്ങളിലും നല്‍കിയിരുന്ന ആധാര്‍കാര്‍ഡ് കോപ്പിയിലെ ഫോട്ടോ ഒരാളുടേത് തന്നെയായിരുന്നുവെങ്കിലും പേരും ആധാര്‍ നമ്പരും വിലാസവും വ്യത്യസ്​തമായിരുന്നുവെന്ന് കണ്ടെത്തി. ആധാര്‍ കാര്‍ഡ്​ വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ്നടത്തിയതെന്ന് വ്യക്തമായതെന്ന് കിടങ്ങൂര്‍ പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ​ കിടങ്ങൂര്‍ പോലീസിനെ അറിയിക്കണം: ഫോണ്‍: 04822 254195.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...