വിവാദ ഐ.എ.എസ് ഓഫീസർ പൂജ ഖേദ്ക്കറുടെ വാഹനത്തിന് 21 പിഴ നോട്ടീസുകൾ

For full experience, Download our mobile application:
Get it on Google Play

പുനെ: സ്വകാര്യ കാറിൽ അനധികൃതമായി ബീക്കണും മഹാരാഷ്ട്ര സർക്കാർ മുദ്രയും പതിച്ച ഐ.എ.എസ് പ്രൊബേഷണർ ഓഫീസർ ഡോ. പൂജാ ഖേദ്കറി​ന്റെ വാഹനത്തിനുള്ളത് 21 പിഴ നോട്ടീസുകൾ. 27,000 രൂപയുടെ പിഴയാണ് പൂജാ ഖേദ്ക്കർ ഉപയോഗിച്ച കാറിന് ലഭിച്ചിരിക്കുന്നത്. പൂജയാണ് കാർ ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യ എഞ്ചിനീയറിംഗ് കമ്പനിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. കാർ ഉപയോഗിക്കുന്ന പൂജക്ക് പൂനെ സിറ്റി ട്രാഫിക് പൊലീസ് വ്യാഴാഴ്ച പുതിയ നോട്ടീസ് അയച്ചു. ബീക്കൺ അനധികൃതമായി ഉപയോഗിച്ചതിന് നൽകിയത് കാറിന്റെ 22-ാമത്തെ ചലാനാണെന്ന് പൊലീസ് അറിയിച്ചു. പ്രൊബേഷൻ കാലയളവിലെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതി ഉയർന്നതിനെ തുടർന്ന് പൂജയെ സ്ഥലം മാറ്റിയിരുന്നു. ജോയിൻ ചെയ്യുന്നതിന് മുമ്പ് തന്നെ പ്രത്യേക ഓഫീസും ഔദ്യോഗിക കാറും വേണമെന്ന ആവശ്യം ഉന്നയിച്ചതിനൊപ്പം സ്വകാര്യ കാറിൽ ബീക്കണും സംസ്ഥാന സർക്കാർ മുദ്രയും പതിപ്പിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്ഥലം മാറ്റിയത്. ഓഡി കാറിനെതിരെ നടപടിയെടുക്കാൻ വ്യാഴാഴ്ച പൂനെ സിറ്റി പൊലീസിന്റെ ട്രാഫിക് കൺട്രോൾ വിഭാഗം വീട്ടിലെത്തിയെങ്കിലും ആരും ഗേറ്റ് തുറന്നില്ല. അതെസമയം പൂജ ഖേദ്കർ വിവാദം അന്വേഷിക്കാൻ കേന്ദ്രം സമിതിക്ക് രൂപം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....