220 കെവി സബ് സ്റ്റേഷൻ പണി അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൾട്ടി സർക്യൂട്ട് / വോൾട്ടേജ് ലൈൻ 220 കെവി സബ് സ്റ്റേഷന്റെ നിർമാണം ഡിസംബറിൽ കമ്മിഷൻ ചെയ്യാവുന്ന വിധത്തിൽ അവസാനഘട്ടത്തിലേക്ക്. പടനിലം, പാറ്റൂർ, അടൂർ  എന്നിവിടങ്ങളിലുമാണ് ഇപ്പോൾ പണി  നടക്കുന്നത്. ഇത് വേഗത്തിൽ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ട്രാൻസ്ഗ്രിഡ് ഉദ്യോഗസ്ഥർ. പദ്ധതിയുടെ ആകെ ചെലവ്  244 കോടി രൂപയാണ്. പത്തനംതിട്ടയിൽ 110 കെവി സബ് സ്റ്റേഷനാണ് ഇപ്പോഴുള്ളത്. അത് നിലനിർത്തിയാണ് റോഡിന് എതിർവശത്ത് പുതിയത് സ്ഥാപിക്കുന്നത്.  താഴൂർക്കടവ് റോഡിൽ വൈദ്യുതി ഭവനു പിന്നിലാണ് പുതിയ സബ് സ്റ്റേഷനായി 3 നില കെട്ടിടം നിർമിച്ചത്. പെയ്ന്റിങ് ജോലികൾ നടക്കുന്നു. 10 കോടി രൂപ വിലവരുന്ന ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചു.

കെട്ടിടത്തിനുള്ളിൽ യന്ത്രോപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ഒരു ടവറിലൂടെ ഒരേസമയം 220 കെവി, 110 കെവി ഹൈടെൻഷൻ ലൈനുകൾ കടന്നു പോകുന്നതാണ് ഇതിന്റെ പ്രത്യേകത. പാടം, ഇടപ്പോൺ എന്നിവിടങ്ങളിൽ നിന്നാണ് 220 കെവി ടവർ ലൈൻ എത്തുന്നത്. കൂടൽ, കോന്നി, പത്തനംതിട്ട, അടൂർ, ഇടപ്പോൺ സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ടവർ ലൈൻ കടന്നുപോകുന്നത്. ടവറുകൾക്ക് 45 മുതൽ 55 മീറ്റർ വരെ ഉയരമുണ്ട്. ടവറുകളുടെ ആകെ എണ്ണം 198. അതിൽ 168 എണ്ണം  പൂർത്തിയായി. പാടം– പത്തനംതിട്ട 20, ഇടപ്പോൺ– പത്തനംതിട്ട 20 ടവറുകളാണ് ഇനിയും തീരാനുള്ളത്.

പാടത്തു നിന്നു കൂടൽ, കോന്നി സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ടവർ ലൈൻ പത്തനംതിട്ട എത്തുന്നത്.  പത്തനംതിട്ട നിന്ന് അടൂർ സബ് സ്റ്റേഷൻ വഴിയാണ് ഇടപ്പോൺ എത്തുന്നത്. നിലവിലുള്ള 110 കെവി ടവർ ലൈൻ കടന്നുപോകുന്ന അതേ റൂട്ടിലൂടെയാണു പുതിയ 220 കെവി ലൈൻ കടന്നുപോകുന്നത്. ഇതിനായി നിലവിലുള്ള ടവർ മാറ്റി ഉയരം കൂടിയ പുതിയ ടവർ സ്ഥാപിച്ചാണു ലൈൻ വലിക്കുന്നത്. പാടം – പത്തനംതിട്ട റൂട്ടിൽ 70 ശതമാനം ജോലി കഴിഞ്ഞു. പാടത്തിനും കൂടലിനും മധ്യേയാണ് ഇപ്പോൾ ടവർ സ്ഥാപിക്കുന്ന ജോലി നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...