ഡല്‍ഹി : വൃത്തിയും ഭക്ഷണമികവും വിലയിരുത്തുന്ന ‘ഈറ്റ് റൈറ്റ് സ്റ്റേഷന്‍’ സാക്ഷ്യപത്രം നേടി രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകള്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നല്‍കുന്ന സാക്ഷ്യപത്രം കേരളത്തിലെ 21 സ്റ്റേഷനുകള്‍ കരസ്ഥമാക്കി.
റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്. ഭക്ഷണവില്‍പ്പനക്കാരുടെ ഓഡിറ്റ്, ശുചിത്വമാനദണ്ഡങ്ങള്‍, ഭക്ഷണം കൈകാര്യംചെയ്യുന്നവരുടെ പരിശീലനം, വിഭവങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തുന്നത്. അംഗീകാരം ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യതയുറപ്പിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.