കൊച്ചി : ഉയര്‍ന്ന പി.എഫ്.പെന്‍ഷനായി ഓപ്ഷന്‍ നല്‍കി കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ചവരുടെയും പെന്‍ഷന്‍ ‘പ്രോ റാറ്റാ’ പ്രകാരമായിരിക്കും നിശ്ചയിക്കുക എന്നുകാട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് ഓര്‍ഗനൈസേഷന്‍(ഇ.പി.എഫ്.ഒ.) പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.
ഇത്തരത്തില്‍ പെന്‍ഷന്‍ നിശ്ചയിച്ചാല്‍ അര്‍ഹമായതിനെക്കാള്‍ കുറഞ്ഞ തുകയായിരിക്കും പെന്‍ഷനായി ലഭിക്കുക എന്ന് കാട്ടിയാണ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി വി.ആര്‍. ബാലു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.