കനത്ത മൂടൽമഞ്ഞ് : 22 വാഹനങ്ങള്‍ കൂട്ടിയിടിച്ചു -12 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഹരിയാനയിലെ യമുനാനഗറിലെ അംബാല-സഹാരണ്‍പുര്‍ ഹൈവേയില്‍ അപകടപരമ്പര. കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് 22 വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. പഞ്ചാബില്‍നിന്ന് സഹാരണ്‍പുറിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് തമ്മില്‍തമ്മില്‍ കൂട്ടിയിടിച്ചത്.മൂടല്‍മഞ്ഞ് കനത്തോടെ റോഡില്‍ കാഴ്ചകള്‍ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ വളരെപ്പതുക്കെയാണ് മുന്നോട്ടു പോയിരുന്നത്. എന്നാല്‍ കൂട്ടിയിടിച്ച പല വാഹനങ്ങളും പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റെന്നും ട്രാഫിക് എസ്.എച്ച്.ഒ. ലുകേഷ് കുമാര്‍ പറഞ്ഞു.

അപകടങ്ങള്‍ക്ക് പിന്നാലെ പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും റോഡില്‍നിന്ന് വാഹനങ്ങള്‍ നീക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തെ തുടര്‍ന്ന് ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കിലും നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടങ്ങള്‍ ഹൈവേയില്‍ ദീര്‍ഘനേരത്തെ ഗതാഗതതടസ്സത്തിനും വഴിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...