മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്നു ; പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്രാ​ണ​വാ​യു​ കിട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു. നാ​സി​ക്കി​ലെ സാ​ക്കി​ര്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ടാ​ങ്ക​ര്‍ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ന് കാരണമായത്.

അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ള്‍ പ്രാ​ണ​വാ​യു കി​ട്ടാ​തെ പി​ട​ഞ്ഞു ​മ​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള കോ​വി​ഡ് രോ​ഗിക​ളാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി വേ​ര്‍​തി​രി​ച്ച ആശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ 150 രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ 31 പേ​രെ അ​ടി​യ​ന്ത​ര​മാ​യി മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ കൊ​ണ്ടു​വ​ന്ന ടാ​ങ്ക​റി​ലാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ വെളുത്ത പു​ക​യാ​ല്‍ മൂ​ടി. വാ​ത​കം സ​മീ​പ പ്ര​ദേ​ശ​ങ്ങളി​ലേ​ക്ക് പ​ട​ര്‍​ന്ന​തും ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ചോ​ര്‍​ച്ച അ​ട​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...