Saturday, May 11, 2024 10:56 pm

230 കോടിയുടെ മയക്കുമരുന്ന് വേട്ട ; ഗുജറാത്തിലും രാജസ്ഥാനിലുമായി 13 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ കൈവശം വെച്ചതിന് 13 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘവും (എ.ടി.എസ്) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രാജസ്ഥാനിലെ സിരോഹി, ജോധ്പൂർ എന്നിവിടങ്ങളിലെ യൂണിറ്റുകളിലും ഗാന്ധിനഗറിലെ പിപ്ലജ് ഗ്രാമത്തിലും ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഭക്തിനഗർ വ്യവസായ മേഖലയിലുമാണ് റെയ്ഡ് നടത്തിയത്. അഹമ്മദാബാദ് സ്വദേശിയായ മനോഹർലാൽ എനാനിയും രാജസ്ഥാനിൽ നിന്നുള്ള കുൽദീപ്‌സിങ് രാജ്പുരോഹിതും ചേർന്ന് മെഫെഡ്രോൺ നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചതായി എ.ടി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 230 കോടി രൂപ വിലമതിക്കുന്ന 22.028 കിലോഗ്രാം മെഫെഡ്രോണും 124 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണുമാണ് പിടികൂടിയത്. ഗാന്ധിനഗറിലെ റെയ്ഡിനിടെ രാജ്പുരോഹിതിനെയും സിരോഹിയിൽ നിന്ന് എനാനിയെയും പിടികൂടി.

രാജസ്ഥാനിലെ ഒരു വ്യാവസായിക യൂണിറ്റിൽ മെഫെഡ്രോൺ ഉൽപ്പാദനത്തിൽ ഏർപ്പെട്ടതിന് എനാനിയെ ഡി.ആർ.ഐ 2015ൽ പിടികൂടിയിരുന്നു. ഈ കേസിൽ ഏഴു വർഷമായി ജയിലിലായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെല്ലാം പരസ്പരം ബന്ധമുള്ളവരാണ്. വൽസാദ് ജില്ലയിലെ വാപി വ്യാവസായിക മേഖലയിലുള്ള ഒരു കമ്പനിയിൽ നിന്നാണ് ഇവർ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതെന്ന് കണ്ടെത്തി. സംഭവത്തിൽ മറ്റാരെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. തലച്ചോറിനും ശരീരത്തിനുമിടയിൽ സഞ്ചരിക്കുന്ന സന്ദേശങ്ങൾ വേഗത്തിലാക്കുന്ന ഒരു സിന്തറ്റിക് ഉത്തേജക മരുന്നാണ് മെഫെഡ്രോൺ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയി, മലക്കപ്പാറയിൽ വനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങി

0
തൃശ്ശൂർ : കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ ബസ്...

ടൂറിസം പ്രകൃതി സൗഹൃദം ; മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ്

0
മാട്ടുപ്പെട്ടി : മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു....

തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം : അടിയന്തിര നടപടിയെടുക്കാൻ മന്ത്രി ഡോ....

0
എറണാകുളം : തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ വാടകവീട്ടിൽ ഉപേക്ഷിച്ച...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേ നീക്കം...