ഡ്രൈവിംഗ്‌ സ്‌കൂളുകള്‍ക്ക്‌ ഇന്നുമുതല്‍ ഗ്രീന്‍ സിഗ്നല്‍ , ടെസ്റ്റിന് ലേണേഴ്‌സ്‌ എടുത്തവര്‍ക്ക് മുന്‍ഗണന , ആശങ്കകള്‍ ബാക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ആറു മാസത്തിനു ശേഷം ഡ്രൈവിംഗ്‌ സ്‌കൂളുകളിലെ വണ്ടികള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. ഡ്രൈവിംഗ്‌ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ പുനരാരംഭിക്കുമ്പോള്‍, ഡ്രൈവിംഗ്‌ ടെസ്‌റ്റിനൊരുങ്ങുന്നയാളുടെ മനസിലെ ആശങ്കയും പ്രതീക്ഷയുമാണു ഓരോ ആശാന്‍മാരുടെയും മനസില്‍. മാര്‍ച്ച്‌ 11നാണു ഡ്രൈവിംഗ് ‌ സ്‌കൂളുകള്‍ പൂട്ടിയത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറോളം ഡ്രൈവിംഗ് ‌ സ്‌കൂളുകളാണു പ്രവര്‍ത്തിച്ചിരുന്നത്‌.

ഇന്നു പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു മുമ്പായി വാഹനങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കാനുള്ള തിരക്കിലായിരുന്നു ആശാന്‍മാര്‍. എന്നാല്‍ കളമൊന്ന മനസിലാക്കിയിട്ടും മെല്ലെ തുടങ്ങാമെന്നു കരുതുന്നുവരുമുണ്ട്‌. പരിശീലനം നടത്തുന്ന സ്‌കൂട്ടറുകള്‍ ഗ്രൗണ്ടുകളില്‍ കാടുപിടിച്ചു കിടക്കുകയാണ്‌. പലതിന്റെയും ബാറ്ററി പോയി. കാറുകളുടേയും അവസ്‌ഥ സമാനം. പലരും വാടക കെടുക്കാന്‍ കഴിയാതെ ഓഫീസ്‌ പൂട്ടി താക്കോല്‍ കൈമാറിയിരുന്നു. ഇനി പുതിയ മുറി കണ്ടെത്തേണ്ടതായി വരും. എന്നാല്‍, സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച്‌ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണു ഡ്രൈവിംഗ് ‌ സ്‌കൂള്‍ ഉടമകള്‍ക്കുള്ളത്‌.

പരിശീലന സമയത്ത്‌ ഒരാള്‍ മാത്രമേ വാഹനത്തിലുണ്ടാകാവൂ എന്നതാണു പ്രധാന നിബന്ധന. മുന്‍പു വാഹനത്തില്‍ കൂടുതല്‍ പേരെ കയറ്റി മാറി മാറി പരിശീലനം കൊടുക്കുകയായിരുന്നു പതിവ്‌. ഒരാള്‍ മാത്രമാകുമ്പോള്‍ പരിശീലനം കഴിഞ്ഞ്‌ അയാളെ ഇറക്കിയശേഷമേ അടുത്ത ആളെ കയറ്റാനാവൂ. ഇതു സമയ നഷ്‌ടത്തിനും കൂടുതല്‍ ഇന്ധന ചെലവിനും കാരണമാകും. പരിശീലനം നടത്തിയാലും നിലവിലെ സാഹചര്യത്തില്‍ ഡ്രൈവിംഗ്‌ ടെസ്‌റ്റ്‌ നടക്കാന്‍ മൂന്ന്‌ മാസത്തിന്‌ മുകളില്‍ വേണമെന്നാണു സൂചന. ലോക്ക്‌ ഡൗണിനു മുന്‍പു ലേണേഴ്‌സ്‌ എടുത്തു ടെസ്‌റ്റിനു സജ്‌ജമായ 5000ഓളം പേര്‍ ജില്ലയിലുണ്ട്‌. ഇവര്‍ക്കാണു മുന്‍ഗണന. കോവിഡ്‌ മൂലം ഒരു സ്‌ഥലത്ത്‌ 35 ല്‍ കൂടുതല്‍ പേര്‍ക്ക്‌ ഒരു ദിവസം ടെസ്‌റ്റ്‌ നടത്താന്‍ കഴിയില്ല. കോവിഡ്‌ വര്‍ധന ആശങ്കാ ജനകമായി തുടരുന്നതിനാല്‍ സ്‌കൂള്‍ തുറന്നാലും എത്ര പരിശീലനത്തിന്‌ എത്തുമെന്നതും ചോദ്യമായി അവശേഷിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....