ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ കുടുങ്ങിയ 235 പൗരന്മാരെ ഇന്ത്യ മടക്കിക്കൊണ്ടുവരുന്നു. വ്യാഴാഴ്ച ഇവര്‍ റോഡ് മാര്‍ഗം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയവരില്‍ ഭൂരിഭാഗവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഹൈക്കമ്മീഷന് നടപടികള്‍ സ്വീകരിച്ചിരുന്നു. മേയ് എട്ടിന് ആദ്യ ബാച്ച് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. 168 വിദ്യാര്‍ഥികളുടെ ആദ്യ സംഘമാണ് ധാക്കയില്‍നിന്നും ശ്രീനഗറിലെത്തിയത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്കും ബംഗ്ലാദേശില്‍നിന്ന് പൗരന്മാരെ തിരികെ എത്തിച്ചിരുന്നു.
കോവിഡ് ; ബംഗ്ലാദേശില്‍ കുടുങ്ങിയ 235 പൗരന്മാരെ ഇന്ത്യ മടക്കിക്കൊണ്ടുവരുന്നു
RECENT NEWS
Advertisment