ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് ലോക്ക് ഡൗണില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ രാജ്യത്ത് വീണ്ടും സര്‍വീസ് ആരംഭിക്കുന്നതിനെതിരേ വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി. ശ്രമിക് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയശേഷം മാത്രമേ ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ പാടുള്ളൂവെന്നാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നിലവില്‍ ശ്രമിക് ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ട്രെയിന്‍ സര്‍വീസ് ഈ സാഹചര്യത്തില്‍ ആരംഭിക്കരുത്.

മാത്രമല്ല കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് കത്തില്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍, ഛത്തീസ്ഗന്ധ്, ബംഗാള്‍, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചത്. ജൂണ്‍ ഒന്ന് മുതല്‍ സാധാരണ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതിലാണ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഗോവ, മഹാരാഷ്ട്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിയേറ്ററുകളും ആരാധനാലയങ്ങളും മാളുകളും തുറക്കണമെന്നും ഇവര്‍ അവശ്യപ്പെട്ടു. എന്നാല്‍ അന്തിമതീരുമാനങ്ങള്‍ വന്നിട്ടില്ല. നാലാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ അഞ്ചാംഘട്ട ലോക്ക് ഡൗണിനെക്കുറിച്ച്‌ വ്യക്തമാക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...